ഒപ്പ് വസുന്ധരയുടേത് തന്നെ, വസുന്ധര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും
ദില്ലി: ലളിത് മോദിക്ക് വേണ്ടി നല്‍കിയ സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേത് തന്നെയെന്ന രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെ സിന്ധ്യ സ്ഥിതീകരിച്ചു. സുഹൃത്ത് എന്ന നിലയിലാണ് സത്യവാങ്മൂലം നല്‍കിയതെന്നും വസുന്ധര രാജെ വ്യക്തമാക്കി.
ബിജെപി ദേശീയ നേത്യത്വത്തിന് നല്‍കിയ വിശദീകരണത്തിലാണ് ഒപ്പ് തന്റേത് തന്നെയെന്ന് വസുന്ധര സമ്മതിച്ചതിച്ചിരിക്കുന്നത്. വസുന്ധരയുടെ ഒപ്പ് കൃത്രിമമല്ലെന്ന് നേരത്തെ കയ്യക്ഷര വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.

ലണ്ടനില്‍ കഴിയുന്ന ലളിത് മോദിക്ക് 2010ല്‍ പോര്‍ച്ചുഗലിലേക്ക് പോകാന്‍ വഴിവിട്ട സഹായം ചെയ്തുവെന്നാണ് വസുന്ധരക്കെതിരെയുള്ള ആരോപണം.
മുഖ്യമന്ത്രി പദം രാജി വെക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ വസുന്ധരയോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ന് രാത്രിയോടെ വസുന്ധര രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്












Click it and Unblock the Notifications