• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വസുന്ധര ഗിയര്‍ മാറ്റി രാജസ്ഥാനിലേക്ക്....ഗെയിം ബിജെപിക്കുള്ളില്‍, ഗെലോട്ടല്ല ആ 2 പേര്‍ ഭയപ്പെടണം!!

ജയ്പൂര്‍: ബിജെപിയില്‍ അമിത് ഷാ പക്ഷത്തിന് സ്വാധീനമേറുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ കളി വേറൊരു തരത്തിലേക്ക്. ബിജെപിയുടെ എല്ലാ നേതൃത്വത്തിനും മുകളിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് വസുന്ധര രാജ. പ്രതിപക്ഷ നേതാവായി അവര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. വാക്കാല്‍ മറ്റൊരാളാണ് പ്രതിപക്ഷ നേതാവെങ്കിലും പ്രവര്‍ത്തി കൊണ്ട് വസുന്ധരയാണ് ഇനി പ്രതിപക്ഷം. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന വസുന്ധരയുടെ പ്രഖ്യാപനം അശോക് ഗെലോട്ട് വലിയ വെല്ലുവിളിയായി കാണുന്നില്ല. പക്ഷേ ഇത് അമിത് ഷായ്ക്ക് നേരെയുള്ള യുദ്ധപ്രഖ്യാനമാണ്.

ഓടിയെത്തി വസുന്ധര

ഓടിയെത്തി വസുന്ധര

ബിജെപി നേതൃത്വം അമിത് ഷായുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ തോറ്റ് തുന്നം പാടി നില്‍ക്കുകയാണ്. വസുന്ധര രാജ ഇത്തരമൊരു അവസരത്തിനാണ് കാത്തുനിന്നത്. താനില്ലാതെ ഒന്നും നടക്കില്ലെന്ന് അമിത് ഷായെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് വസുന്ധര. ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ ജേതാവിനെ പോലെയാണ് അവര്‍ പങ്കെടുത്തത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കുള്ളിലെ സജീവ കേന്ദ്രമായി സതീഷ് പൂനിയയെ വെട്ടിനിരത്താനാണ് ഈ പ്ലാന്‍. അശോക് ഗെലോട്ടിനേക്കാള്‍ കൂടുതല്‍ ബിജെപി നേതാക്കളാണ് ഇതില്‍ ഭയപ്പെടേണ്ടത്.

രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍

രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങാതെ നില്‍ക്കുന്നതിന് പ്രധാന കാരണം ബിജെപിയിലെ കടുത്ത വിഭാഗീയതാണ്. പാര്‍ട്ടിയില്‍ തന്റെ പക്ഷത്തുള്ള പലര്‍ക്കും ഇടമില്ലാത്തതില്‍ വസുന്ധര ഇടഞ്ഞിരിക്കുകയാണ്. തന്നെ അറിയിക്കാതെയുള്ള ഈ നീക്കം വൈകാതെ പൊളിക്കുമെന്ന് അവര്‍ വെല്ലുവിളിയും നടത്തി. സതീഷ് പൂനിയ ഓഗസ്റ്റ് ഒന്നിനാണ് പുതിയ കമ്മിറ്റി ഉണ്ടാക്കിയത്. അതില്‍ പൂനിയയുമായി അടുപ്പമുള്ളവരും ആര്‍എസ്എസ് പക്ഷക്കാരുമാണ് ഉണ്ടായിരുന്നത്. മദന്‍ ദിലാവര്‍, അജയ് പാല്‍ സിംഗ്, ദിയാ കുമാരി, എന്നിവരാണ് വസുന്ധരയുടെ എതിരാളികളാണ്. ദിയാ കുമാരി രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ വസുന്ധരയെ പുറത്താക്കാന്‍ ഈ മാര്‍ഗമാണ് അമിത് ഷാ സ്വീകരിച്ചത്.

ഒന്നും നടക്കില്ല

ഒന്നും നടക്കില്ല

സതീഷ് പൂനിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചത്. ഇതറിഞ്ഞ ഉടനെ ദില്ലിയിലേക്ക് വസുന്ധര കുതിച്ചു. ദിവസങ്ങളോളം ശ്രമിച്ചിട്ടും സര്‍ക്കാര്‍ വീഴാതായതോടെ അമിത് ഷായ്ക്ക് കാര്യം മനസ്സിലായി. വസുന്ധര അറിയാതെ രാജസ്ഥാനില്‍ ഒരു കാര്യം നടക്കില്ല. തന്നെ അറിയിക്കാതെ സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരാനായിരുന്നു ശ്രമം. അതിന് പിന്തുണ നല്‍കാനാവില്ലെന്നും, അദ്ദേഹത്തെ കൊണ്ടുവരുന്നതിന് താന്‍ ഒരുങ്ങിയിട്ടില്ലെന്നും വസുന്ധര തുറന്നടിച്ചു.

cmsvideo
  priyanka Gandhi is the real heroine in rajasthan | Oneindia Malayalam
  രണ്ട് പേര്‍ ഭയക്കണം

  രണ്ട് പേര്‍ ഭയക്കണം

  വസുന്ധര സംസ്ഥാനത്ത് തിരിച്ചെത്തുന്നത് രണ്ട് എതിരാളികളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ്. സതീഷ് പൂനിയയും ഗജേന്ദ്ര ഷെഖാവത്തുമാണ് ഈ നേതാക്കള്‍. സച്ചിന്‍ പൈലറ്റ് ഇനിയൊരിക്കലും ബിജെപിയെ വിശ്വസിച്ച് വിമത നീക്കവും നടത്തില്ലെന്ന് വസുന്ധര ഉറപ്പിച്ചു. പൂനിയയെ സംസ്ഥാന സമിതി പിടിച്ചാണ് വസുന്ധര തളയ്ക്കാന്‍ പോകുന്നത്. രാജസ്ഥാനില്‍ നിന്ന് തന്നെ ദില്ലിയിലേക്ക് ഷെഖാവത്തിനെ ഓടിക്കാനാണ് വസുന്ധരയുടെ തീരുമാനം. അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂനിയയെ ചിത്രത്തില്‍ തന്നെ ഉള്‍പ്പെടുത്താതിരിക്കാനാണ് നീക്കം.

  ബിജെപിയുടെ വീഴ്ച്ചകള്‍

  ബിജെപിയുടെ വീഴ്ച്ചകള്‍

  സതീഷ് പൂനിയയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുമ്പോള്‍ പോലും വസുന്ധരയോട് ചോദിക്കാന്‍ അമിത് ഷാ തയ്യാറായില്ല. വസുന്ധര ക്യാമ്പിന്റെ ഭാഗമല്ല ഇയാള്‍. ആര്‍എസ്എസിന്റെ അടുത്തയാളാണ്. അതേസമയം രാജസ്ഥാനിലെ വീഴ്ച്ച ദേശീയ നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. വസുന്ധര രാജയ്ക്ക് കൂടുതല്‍ അധികാരം ജെപി നദ്ദ അടക്കമുള്ളവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് കൊല്ലം കൊണ്ട് പാര്‍ട്ടിയെ മാറ്റി മറിക്കാനാണ് വസുന്ധരയുടെ പ്ലാന്‍.

  ഗെയിം മാറുന്നു

  ഗെയിം മാറുന്നു

  അടുത്ത തിരഞ്ഞെടുപ്പിനായി ബിജെപി ഒരുങ്ങണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് വസുന്ധര. ഈ സര്‍ക്കാര്‍ അധികാരത്തില്‍ അധിക കാലം തുടരില്ലെന്നും വസുന്ധര പറഞ്ഞു.അതേസമയം യോഗത്തില്‍ എല്ലാ എംഎല്‍എമാരും വസുന്ധരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് കാര്യങ്ങള്‍ അവരുടെ വഴിയേ ആണെന്നാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ കണക്കുകള്‍ മാറ്റിവെക്കുന്ന ശീലവും വസുന്ധരയ്ക്കില്ല. എതിരാളികളെ ദുര്‍ബലരാക്കി പുറത്തുചാടിക്കുന്ന തന്ത്രം തന്നെ വസുന്ധര പ്രയോഗിച്ചിരിക്കുകയാണ്.

  പൈലറ്റ് ഭയക്കണം

  പൈലറ്റ് ഭയക്കണം

  2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അശോക് ഗെലോട്ടിനേക്കാള്‍ ഏറെ വസുന്ധര ഭയപ്പെടേണ്ടത് സച്ചിന്‍ പൈലറ്റിനെയാണ്. ഗെലോട്ടും വസുന്ധരയും തമ്മില്‍ അഡ്‌ജെസ്റ്റ്‌മെന്റുകളുണ്ട്. എന്നാല്‍ സച്ചിന്‍ ഒരുതരത്തിലും വസുന്ധരയുമായി ചേര്‍ന്ന് പോകില്ല. പൂനിയയുമായി നല്ല അടുപ്പവും സച്ചിനുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴേ നീക്കങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കില്‍ വസുന്ധരയ്ക്ക് ശത്രുക്കള്‍ പലതാകും. അതേസമയം സച്ചിന്‍ പൈലറ്റിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയെങ്കിലും വസുന്ധരയുടെ മടങ്ങി വരവോടെ കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

  English summary
  vasundhara raje aiming for next assembly election may clear the barricade
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X