കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ വീണത് വസുന്ധരയുടെ നീക്കത്തില്‍, വിശ്വാസ വോട്ട് നടന്നാല്‍ ക്രോസ് വോട്ടിംഗ്, തന്ത്രങ്ങള്‍!!

Google Oneindia Malayalam News

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ശക്തമായി തന്നെ ബിജെപി നടത്തിയിരുന്നു. എന്നാല്‍ എല്ലാം പൊളിഞ്ഞത് വസുന്ധര രാജ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ നീക്കങ്ങളിലാണ്. വസുന്ധരയുടെ ടീം, അശോക് ഗെലോട്ടുമായി നിരന്തരം ചര്‍ച്ചയിലായിരുന്നു. സച്ചിന്റെ പോക്ക് ബിജെപിയിലേക്കും, തിരിച്ച് കോണ്‍ഗ്രസിലേക്കും എത്തുന്നത് തടയാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. സച്ചിന് ഇതോടെ സമവായത്തിനായി രാഹുല്‍ ഗാന്ധിയെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സച്ചിനും ഇതുകൊണ്ട് അപ്രതീക്ഷിത നേട്ടമുണ്ടായി. പക്ഷേ വസുന്ധരയാണ് ശരിക്കും വിജയിച്ചത്.

വസുന്ധരയുടെ പോരാട്ടം

വസുന്ധരയുടെ പോരാട്ടം

സംസ്ഥാനത്ത് ആര്‍ക്കാണ് ശക്തിയെന്ന് വസുന്ധരയ്ക്ക് തെളിയിക്കാനുള്ള മാര്‍ഗമായിരുന്നു, സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം . തുടക്കം മുതല്‍ മൗനം പാലിച്ച വസുന്ധര തനിക്കൊപ്പമുള്ള നേതാക്കളോട് ഒന്നും ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചു. സച്ചിനുമായുള്ള ചര്‍ച്ചകള്‍ ഇതോടെ തന്നെ പൊളിഞ്ഞു. രാജസ്ഥാന്‍ ബിജെപിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമിത് ഷായുടെ നീക്കം വസുന്ധര തകര്‍ത്ത് കളഞ്ഞു. ഇതോടെ തന്നെ അദ്ദേഹം പിന്‍മാറി. പക്ഷേ വസുന്ധരയുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പിന്നീട് അദ്ദേഹം നടത്തി നോക്കിയിരുന്നു.

പൈലറ്റ് പോകാന്‍ കാരണം

പൈലറ്റ് പോകാന്‍ കാരണം

വിശ്വാസ വോട്ടില്‍ ബിജെപിയുമായി ചേര്‍ന്ന് അവസാന നിമിഷം വരെ ഗെലോട്ടിനെതിരെ വോട്ട് ചെയ്യാനായിരുന്നു സച്ചിന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ബിജെപിയില്‍ അപ്പോള്‍ തന്നെ കലാപം തുടങ്ങി. ഇന്നലെ ആറ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്നും കാണാതായി. ഇതെല്ലാം വസുന്ധരയുടെ ഗെയിമാണ്. വോട്ടെടുപ്പ് നടന്നാല്‍ ഗെലോട്ട് സര്‍ക്കാരിന് ക്രോസ് വോട്ട് ചെയ്യാന്‍ പല എംഎല്‍എമാരെയും വസുന്ധര ഏല്‍പ്പിച്ചിരുന്നു. 20 എംഎല്‍എമാര്‍ ഇത്തരത്തില്‍ ക്രോസ് വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നറിഞ്ഞാണ് പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്.

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

വസുന്ധര ബിജെപിയുടെ നിര്‍ണായക യോഗത്തില്‍ പോലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11നായിരുന്നു ഈ യോഗം വിളിച്ചത്. 13നാണ് സംസ്ഥാനത്ത് തിരിച്ചെത്തുകയെന്ന് വസുന്ധര വ്യക്തമാക്കി. അതേസമയം ജെപി നദ്ദയെയും രാജ്‌നാഥ് സിംഗിനെയും രാജസ്ഥാനിലെ കാര്യത്തില്‍ അമിത് ഷാ ഇടപെടുന്നതിലുള്ള പ്രശ്‌നങ്ങള്‍ വസുന്ധര അറിയിച്ച് കഴിഞ്ഞു. സച്ചിനെ ബിജെപിക്ക് വേണ്ടെന്ന് ഉറപ്പിച്ച് വസുന്ധര പറയുന്നു. കേന്ദ്ര നേതൃത്വം വസുന്ധരയുടെ മുന്നറിയിപ്പിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.

ഹരിയാനയില്‍ നടന്നത്....

ഹരിയാനയില്‍ നടന്നത്....

ഹരിയാനയില്‍ ബിജെപിയും പൈലറ്റും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. കോവിഡ് ക്വാറന്റൈന്‍ സെന്ററായിരുന്ന ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ എത്താന്‍ ബിജെപി നേതാക്കള്‍ക്കും എളുപ്പമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിച്ച് പൈലറ്റ് പറഞ്ഞ എല്ലാ ഡീലും അമിത് ഷാ അടക്കമുള്ളവര്‍ തത്വത്തില്‍ അംഗീകരിച്ചതായിരുന്നു. എന്നാല്‍ വിമതരുമായി ചര്‍ച്ച നടത്താനില്ലെന്ന് അമിത് ഷായോട് വസുന്ധര തുറന്ന് പറഞ്ഞു. ഇത് ആദ്യമായിട്ട് കേന്ദ്ര നേതൃത്വത്തില്‍ സംഭവിക്കുന്ന കാര്യമാണ്.

Recommended Video

cmsvideo
Political crisis in rajasthan is coming to an end | Oneindia Malayalam
പിന്നില്‍ കളിച്ചത് ഗെലോട്ട്

പിന്നില്‍ കളിച്ചത് ഗെലോട്ട്

ഗെലോട്ട് തന്ത്രപരമായി തന്നെ വസുന്ധരയെ ഒപ്പം നിര്‍ത്തിയിരുന്നു. വസുന്ധര സമ്മതം അറിയിച്ചിരുന്നെങ്കില്‍ ഗെലോട്ട് എപ്പോഴോ വീഴുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചു, പോലീസ് മേധാവിയെ വസുന്ധരയുടെ ഇഷ്ടപ്രകാരം നിയമിച്ച് നല്‍കിയും ഗെലോട്ട് ശരിക്കും പ്ലാന്‍ ബി നടപ്പാക്കി. സച്ചിന് ബിജെപിക്കൊപ്പം ചേരില്ലെന്ന് വസുന്ധരയ്ക്ക് ഉറപ്പിക്കാനായി. ഇനി ഭരണവിരുദ്ധ വികാരം ശക്തമാകുമ്പോള്‍ തന്റെ മകനെയും കൂട്ടി അധികാരം പിടിക്കാനാണ് വസുന്ധരയുടെ ലക്ഷ്യം. അത് അമിത് ഷായോടുള്ള പ്രതികാരമാണ്. മുമ്പ് മകന്‍ ദുഷ്യന്തിന് ഷാ കേന്ദ്ര മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല.

എന്തുകൊണ്ട് ആധിപത്യം

എന്തുകൊണ്ട് ആധിപത്യം

വസുന്ധര സംസ്ഥാനത്തെ എല്ലാ വോട്ടുബാങ്കിലും സ്വാധീനമുള്ള നേതാവാണ്. വസുന്ധര നോ പറഞ്ഞതോടെ ഒരു യോഗം തന്നെ അമിത് ഷായ്ക്ക് റദ്ദാക്കേണ്ടി വന്നു. വസുന്ധരയുടെ സഹായമില്ലാതെ ഇവിടെ കേന്ദ്ര നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ല. രാജസ്ഥാനില്‍ മാത്രമാണ് കേന്ദ്ര നേതൃത്വത്തിന് യാതൊരു സ്വാധീനവും ഇല്ലാത്തത്. കേന്ദ്ര നേതൃത്വത്തേക്കാള്‍ സ്വാധീനം വസുന്ധരയ്ക്കാണ്. 72 എംഎല്‍എമാരില്‍ 50 പേരോളം വസുന്ധരയ്‌ക്കൊപ്പമാണ്. ജാട്ടുകളുടെ ബഹുഭൂരിപക്ഷ പിന്തുണയും വസുന്ധരയ്ക്കുണ്ട്.

രാഹുലിന്റെ ഫോര്‍മുല

രാഹുലിന്റെ ഫോര്‍മുല

വസുന്ധരയുമായുള്ള ഗെലോട്ടിന്റെ അടുപ്പമാണ് ശരിക്കും രാഹുലിനെ ചൊടിപ്പിച്ചതും സച്ചിന്റെ വരവ് യാഥാര്‍ത്ഥ്യമാക്കിയതും. വിശ്വാസ വോട്ടെടുപ്പില്‍ സച്ചിന്‍ ഗെലോട്ടിന് വോട്ട് ചെയ്യും. സച്ചിനെ പുറത്താക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഗെലോട്ട് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം. ഗെലോട്ടിനെതിരെ ഒരു മോശം വാക്ക് പോലും പറഞ്ഞില്ലെന്ന സച്ചിന്റെ വാദം രാഹുല്‍ പരിഗണിച്ചു. ഗെലോട്ട് സച്ചിന്റെ രാഷ്ട്രീയ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ ലിസ്റ്റാക്കി രാഹുലിന് നല്‍കിയിട്ടുണ്ട്. അതേസമയം ഭരണത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കുന്ന ഗെലോട്ട് സ്‌റ്റൈല്‍ താല്‍ക്കാലികമായി ഗാന്ധി കുടുംബം അവസാനിപ്പിക്കും.

English summary
vasundhara raje blocks sachin pilot's cooperation with bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X