കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയുടെ പ്ലാന്‍ ബി, വസുന്ധരയുടെ സ്ട്രാറ്റജി, പൈലറ്റിന്റെ കോട്ടയിലേക്ക്, കളി മാറും!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ ഭരണപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ തന്ത്രമൊരുക്കി ബിജെപി. സംസ്ഥാനത്തെ ജാതി സമവാക്യത്തെ മാറ്റിയെഴുതാനാണ് നീക്കം. വസുന്ധര രാജ ഇത്തരമൊരു നീക്കത്തിനാണ് ഒരുങ്ങുന്നത്. തന്റെ സര്‍ക്കാരിന്റെ കാലത്ത് ഇടഞ്ഞ് നിന്നിരുന്ന മീണകളെയും ഗുജ്ജാറുകളെയും ഒരുമിച്ച് ചേര്‍ത്തൊരു സമവാക്യമാണ് ആദ്യത്തെ മാസ്റ്റര്‍ സ്‌ട്രോക്ക്. അശോക് ഗെലോട്ടിന് ഇവര്‍ക്കിടയില്‍ വലിയ സ്വാധീനമില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ഗജേന്ദ്ര ഷെഖാവത്ത് പാര്‍ട്ടിക്കുള്ളില്‍ അനുനയത്തിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

ബിജെപിയുടെ പ്ലാന്‍

ബിജെപിയുടെ പ്ലാന്‍

ബിജെപിയുടെ ഏറ്റവും വലിയ നഷ്ടം ജാതി സമവാക്യം പൊളിഞ്ഞതായിരുന്നു. ഇത് കോണ്‍ഗ്രസിന് നേരെയാക്കി കൊടുത്തത് സച്ചിന്‍ പൈലറ്റും. മീണകള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നുവോ അതേ രീതിയില്‍ തന്നെ ഗുജ്ജാറുകളും വോട്ട് ചെയ്യുന്നതാണ് രാജസ്ഥാനില്‍ പതിവ്. എന്നാല്‍ വസുന്ധരയുടെ ഭരണത്തില്‍ ഇവരാണ് ഏറ്റവുമധികം ദുരിതം അനുഭവിച്ചത്. പലയിടത്തും പോലീസ് പോലും ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇവര്‍ക്ക് പറ്റിയ നേതാവിനെ സച്ചിനില്‍ ലഭിച്ചതോടെ കൂട്ടത്തോടെ ഇവര്‍ ബിജെപിയെ കൈയ്യൊഴിയുകയായിരുന്നു.

സച്ചിനില്ലാതെ നടക്കില്ല

സച്ചിനില്ലാതെ നടക്കില്ല

കോണ്‍ഗ്രസിന് സച്ചിനില്ലാതെ സംഘടനാ പ്രവര്‍ത്തനം സാധ്യമല്ല. കാരണം ഭരണമികവ് ഉയര്‍ത്തി കാണിക്കണമെങ്കില്‍ അത്രത്തോളം മികച്ച സംഘടനാ സംവിധാനം പാര്‍ട്ടിക്കുണ്ടാവണം. സച്ചിനോളം പോന്ന നേതാക്കളൊന്നും ഇപ്പോള്‍ രാജസ്ഥാനില്‍ ഇല്ല. ബിജെപി സച്ചിനെ ലക്ഷ്യമിടുന്നതിന്റെ പ്രധാന കാരണം ഇതാണ്. സച്ചിന്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തവിട് പൊടിയാകും. അതോടൊപ്പം എളുപ്പത്തില്‍ ഗുജ്ജാറുകളും മീണകളും ബിജെപിയിലേക്ക് എത്തും.

ഗെലോട്ട് അപകടം അറിഞ്ഞു

ഗെലോട്ട് അപകടം അറിഞ്ഞു

ഗെലോട്ട് ഈ അപകടം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതാണ് സച്ചിനെ കഴിഞ്ഞ ദിവസം മടക്കി വിളിച്ചത്. സച്ചിനെ പുറത്താക്കിയതിന് പിന്നാലെ ഈ സമവാക്യം ഒപ്പിച്ചായിരുന്നു ഗെലോട്ട് ഓരോ നീക്കവും നടത്തിയത്. ഗുജ്ജറുകള്‍ക്കായി കോടികളുടെ വികസന പാക്കേജാണ് ഗെലോട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതൊന്നും മതിയാവില്ലെന്ന് ഗെലോട്ടിന് അറിയാം. പുതിയ നേതാവ് അധ്യക്ഷനാവുമ്പോള്‍ നാല് വര്‍ഷമെങ്കിലും സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ വോട്ടുബാങ്ക് ഉണ്ടാക്കാന്‍ സാധിക്കൂ. ആ സമയം ഇപ്പോള്‍ കോണ്‍ഗ്രസിനില്ല.

വസുന്ധരയുടെ സ്ട്രാറ്റജി

വസുന്ധരയുടെ സ്ട്രാറ്റജി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ടോങ്കും ജോധ്പൂരും പിടിക്കാനുള്ള അവസരമായിട്ടാണ് വസുന്ധര രാജ കാണുന്നത്. എന്നാല്‍ ഗെലോട്ടുമായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല വസുന്ധരയെ തടയുന്നുണ്ട്. പക്ഷേ ബിജെപി ക്യാമ്പില്‍ ചര്‍ച്ചകള്‍ സജീവമാണ്. വസുന്ധരയെ ഒതുക്കാനുള്ള പ്ലാന്‍ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഒരുക്കുന്നുണ്ട്. എന്നാല്‍ ഇത് എളുപ്പമല്ല. ജയ്പൂരില്‍ അവര്‍ക്കുള്ള സ്വാധീനം കുറയ്ക്കാന്‍ സംസ്ഥാന സമിതിയില്‍ വന്‍ മാറ്റങ്ങള്‍ അമിത് ഷാ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ ഇല്ലാത്തത് കൊണ്ട് ഇത് എളുപ്പമവുമാണ്.

മൂന്ന് ഫോര്‍മുല

മൂന്ന് ഫോര്‍മുല

സച്ചിനും ബിജെപിയും തമ്മിലും, ഒപ്പം അമിത് ഷായും കേന്ദ്ര നേതൃത്വവും ചേരുന്ന ട്രിപ്പിള്‍ ഫോര്‍മുലയാണ് ഷെഖാവത്ത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ബിജെപിയില്‍ എത്തുന്ന 19 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുന്ന ഫോര്‍മുലയാണിത്. മുഖ്യമന്ത്രി സ്ഥാനം ശേഷിക്കുന്ന വര്‍ഷം വസുന്ധര രാജയും സച്ചിനും തമ്മില്‍ വീതം വെക്കുന്ന ഫോര്‍മുലയാണിത്. ഇനി മൂന്ന് വര്‍ഷമാണ് ബാക്കിയുള്ളത്. ആദ്യത്തെ ഒന്നര വര്‍ഷം തന്നെ സച്ചിന് നല്‍കും. ബാക്കിയുള്ള ഒന്നര വര്‍ഷവും സംസ്ഥാന തിരഞ്ഞെടുപ്പും വസുന്ധരയുടെ നേതൃത്വത്തില്‍ നടത്താനാണ് അമിത് ഷായുടെ പ്ലാന്‍.

സച്ചിനുള്ള പ്രശ്‌നങ്ങള്‍

സച്ചിനുള്ള പ്രശ്‌നങ്ങള്‍

ടോങ്കില്‍ നിന്ന് സച്ചിന്‍ വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ വോട്ടുബാങ്കിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഒന്നാമത്തെ കാര്യം രാജസ്ഥാനില്‍ അദ്ദേഹം ഇപ്പോഴും ഔട്ട്‌സൈഡര്‍ നേതാവാണ്. ഇതാണ് ഗെലോട്ടിനുള്ള ആത്മവിശ്വാസം. യുപിയാണ് രാജേഷ് പൈലറ്റിന്റെ യഥാര്‍ത്ഥ തട്ടകം. വസുന്ധരയുടെ സ്ട്രാറ്റജിയാണ് ഇപ്പോള്‍ രാജസ്ഥാന്‍ കണ്ട് കൊണ്ടിരിക്കുന്നതെന്ന് ഗജേന്ദ്ര ഷെഖാവത്ത് സ്ഥിരീകരിച്ചു. അവരുടെ മൗനം വാക്കുകളേക്കാള്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വാക്കുകള്‍ വളരെ ഗൗരവത്തോടെയാണ് ഗെലോട്ട് കാണുന്നത്.

ഗെലോട്ടിന്റെ രാഷ്ട്രീയ തന്ത്രം

ഗെലോട്ടിന്റെ രാഷ്ട്രീയ തന്ത്രം

അമിത് ഷായ്ക്ക് അനാവശ്യമായി അവസരം ഒരുക്കി കൊടുക്കുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാണെന്ന് ഗെലോട്ടിനറിയാം. എംഎല്‍എമാരുടെ പിന്തുണയില്‍ സംശയമുള്ളത് കൊണ്ടാണ് നിലപാട് മയപ്പെടുത്തിയത്. 99 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ഗെലോട്ടിനുള്ളത്. ഇത് ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് കുറവാണ്. ബിജെപി പൈലറ്റ് പക്ഷത്തെ 19 എംഎല്‍എമാരെയും ആറ് ബിഎസ്പി എംഎല്‍എമാരെയും സ്വന്തം പാളയത്തില്‍ എത്തിച്ചാല്‍ ആ നിമിഷം ഗെലോട്ട് സര്‍ക്കാര്‍ വീഴും. ഇതൊഴിവാക്കാന്‍ സച്ചിനുമായി പ്രശ്‌നപരിഹാരത്തിനാണ് ഗെലോട്ടിന്റെ ശ്രമം.

English summary
vasundhara raje may change his stance that makes congress to retain rajasthan difficult
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X