Get Updates
Get notified of breaking news, exclusive insights, and must-see stories!

കനികാ കപൂര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ വസുന്ധര രാജയും മകനും.... ഇരുവരും സെല്‍ഫ് ഐസൊലേഷനില്‍!!

മുംബൈ: മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവ് വസുന്ധര രാജയും സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. ഗായിക കനിക കപൂര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ വസുന്ധര രാജയും മകനും പങ്കെടുത്തിരുന്നു. അതേസമയം കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. ലഖ്‌നൗവിലായിരുന്നു പാര്‍ട്ടി. ആദില്‍ അഹമ്മദാണ് സംഘടിപ്പിച്ചത്. ഇയാള്‍ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വസുന്ധരയും മകനും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

1

ഞങ്ങള്‍ ലഖ്‌നൗവില്‍ ആയിരുന്നപ്പോള്‍ എന്റെ മകന്‍ ദുഷ്യന്തും മറ്റ് ബന്ധുക്കളും ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ കൊറോണ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ആ ചടങ്ങില്‍ അതിഥിയായിരുന്നു. ജാഗ്രത ആവശ്യമായതിനാല്‍ ഞാനും മകനും സ്വയം ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ജാഗ്രതയും സ്വീകരിക്കുന്നുണ്ടെന്ന് വസുന്ധര ട്വീറ്റ് ചെയ്തു. ഇതിനിടെ യുപി ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗും വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. ഇതേ പാര്‍ട്ടിയില്‍ വെച്ച് കനിക കപൂറുമായി ഇയാള്‍ സംസാരിച്ചിരുന്നു.

ബോളിവുഡിലെ പ്രശസ്ത ഗാനങ്ങളായ ബേബി ഡോള്‍, ചിട്ടിയാന്‍ കലൈയ്യാന്‍ എന്നീ ഗാനങ്ങള്‍ ആലപിച്ചത് കനികാ കപൂറാണ്. ഇന്നാണ് അവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ലണ്ടനിലായിരുന്നു ഇവര്‍. മാര്‍ച്ച് 15നാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. ലഖ്‌നൗവില്‍ തിരിച്ചെത്തിയ ഉടനെയാണ് ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. നിരവധി പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. നടി തന്നെയാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തിയത്. ഞാനും എന്റെ കുടുംബവും സമ്പര്‍ക്ക വിലക്ക് സ്വീകരിച്ചിരിക്കുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരും മുന്‍കരുതലെടുക്കണം. നമ്മുടെ കാര്യം മാത്രമല്ല, നമുക്ക് ചുറ്റും ജീവിക്കുന്നവരുടെ കാര്യം കൂടി ഓര്‍മിക്കുക എന്നാണ് കനിക കുറിച്ചത്.

ഇതിനിടെ സംവിധായകനും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ അശോക് പണ്ഡിറ്റ് കനികയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് കനിക പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ സമയത്ത് അവര്‍ ഒട്ടും ജാഗ്രത കാണിച്ചില്ല. വിമാനത്താവള അധികൃതരില്‍ നിന്ന് അവരുടെ യാത്രാവിവരങ്ങള്‍ മറച്ചുവെച്ചു. എന്നിട്ട് നൂറു കണക്കിന് പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലാണ് പങ്കെടുത്തത്. നാണക്കേട് തോന്നുന്നു. മറ്റുള്ളവരുടെ ജീവിതം കൂടി നിങ്ങള്‍ അപകടത്തിലാക്കിയെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു. നേരത്തെ തന്നെ കനികയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+