കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിയ്ക്ക് പത്മ പുരസ്‌കാരം! ശുപാര്‍ശ വസുന്ധര വക!!!

Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ വിവാദ നായകന്‍ ലളിത് മോദിയ്ക്ക് പത്മ പുരസ്‌കാരം നല്‍കിയാല്‍ എങ്ങനെയുണ്ടാകും. സംഭവം ഏതാണ്ട് സത്യമാകേണ്ടതായിരുന്നു. ഇപ്പോഴല്ല കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്.

2007 ലാണ് ലളിത് മോദിയെ പത്മ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ മോദി വിവാദത്തില്‍ കുടുങ്ങിക്കിടക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആയിരുന്നു ഇത് ചെയ്തത്. എന്തായാലും മോദിയ്ക്ക് അന്ന് പത്മ പുരസ്‌കാരം ലഭിച്ചില്ല.

Vasundhara Raje

ഈ വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നതോടെ വസുന്ധര രാജെ സിന്ധ്യ കൂടുതല്‍ പ്രതിരോധത്തിലായിരിയ്ക്കുകയാണ്. വസുന്ധരയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ട് ഏറെ നാളായിട്ടില്ല.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ലളിത് മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ശുപാര്‍ശ. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന ആയിരുന്നു ശുപാര്‍ശ.

എന്തായാലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രകടനം മികച്ച് തന്നെ ആയിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. ഇപ്പോള്‍ ഈ വാര്‍ത്തകൊണ്ട് വിവാദം ഉണ്ടാക്കുന്നത് ശരയല്ലെന്നാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സുഭാഷ് ജോഷി പറയുന്നത്.

English summary
Rajasthan chief minister Vasundhara Raje could land into more trouble as the latest media reports suggest that she had recommended former IPL chief Modi for a Padma award in 2007.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X