• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിന്റെ പ്ലാന്‍ അവസാനിച്ചിട്ടില്ല, 4 ദിവസം, വസുന്ധരയുടെ മടക്കം കളി മാറ്റും, നെഞ്ചിടിപ്പ്!!

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന് ആശ്വസിക്കാനുള്ള വക ഉണ്ടാവില്ലെന്ന് സൂചനകള്‍. സച്ചിന്‍ പൈലറ്റ് മടങ്ങിവരാനുള്ള ആഗ്രഹം എന്തായാലും അറിയിച്ചിട്ടില്ല. രാജസ്ഥാനില്‍ നിന്ന് വസുന്ധര രാജ ദില്ലിയിലേക്ക് മടങ്ങുന്നത് കാര്യങ്ങള്‍ മാറ്റി മറിക്കുമെന്നാണ് ബിജെപി ക്യാമ്പ് പറയുന്നത്. സംസ്ഥാനത്ത് അശോക് ഗെലോട്ടിന് ഉണ്ടായിരുന്ന ഗ്രിപ്പ് നഷ്ടമായി കൊണ്ടിരിക്കുകയാണ്. സച്ചിനുള്ള പിന്തുണ എത്രയോ വലുതാണെന്ന് എംഎല്‍എ സൂചിപ്പിച്ചത് ഇതിന്റെ തുടക്കമാണ്.

ഗെലോട്ടിന് കാലിടറുന്നു

ഗെലോട്ടിന് കാലിടറുന്നു

അശോക് ഗെലോട്ട് വേണ്ട വിധത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താതെ സച്ചിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതില്‍ പാര്‍ട്ടിയിലെ എംഎല്‍എല്‍മാര്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ട്. പക്ഷേ കോണ്‍ഗ്രസ് വിടാന്‍ ഇവരാരും ഒരുക്കമല്ല. തുടര്‍ച്ചയായി റിസോര്‍ട്ടില്‍ താമസിക്കേണ്ടി വരുന്നതും ഇവര്‍ക്ക് സ്വീകാര്യമില്ല. കോണ്‍ഗ്രസില്‍ ഗെലോട്ടിനുണ്ടായിരുന്ന സ്വാധീനം പതിയെ നഷ്ടമായി വരികയാണ്. പാര്‍ട്ടിയില്‍ താന്‍ ഇരയാക്കപ്പെട്ടെന്ന സച്ചിന്റെ വാദം മറ്റ് എംഎല്‍എമാരും ഏറ്റെടുത്ത് കൊണ്ടിരിക്കുകയാണ്.

ഇനിയുള്ള നാല് ദിവസം

ഇനിയുള്ള നാല് ദിവസം

അടുത്ത നാല് ദിവസത്തിനുള്ളില്‍ പല നിര്‍ണായക കാര്യങ്ങളും രാജസ്ഥാനില്‍ നടക്കും. ഓഗസ്റ്റ് 11നാണ് രാജസ്ഥാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കുന്നത്. ബിഎസ്പിയും ബിജെപി എംഎല്‍എ മദന്‍ ദിലാവറും ലയനത്തിനെതിരെ കോടതിയിലുണ്ട്. ബിഎസ്പിയുടെ എംഎല്‍എമാരെ അയോഗ്യരാക്കാതെ വോട്ടവകാശം കോടതി റദ്ദാക്കിയാല്‍ ഗെലോട്ട് സര്‍ക്കാര്‍ താഴെ വീഴും. 95 പേരായി സര്‍ക്കാര്‍ ചുരുങ്ങുകയും ചെയ്യും. ഇവിടെ സച്ചിനായിരിക്കും വിജയം നേടാനാവുക

സച്ചിന്റെ നീക്കങ്ങള്‍

സച്ചിന്റെ നീക്കങ്ങള്‍

നാല് ദിവസത്തിനുള്ളില്‍ രാജസ്ഥാനില്‍ നീക്കങ്ങള്‍ സജീവമാക്കാനാണ് പൈലറ്റ് പക്ഷത്തിന്റെ ശ്രമം. സച്ചിനെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചതും ഹൈക്കമാന്‍ഡില്‍ നിന്ന് നേതാക്കള്‍ സച്ചിനുമായി സംസാരിക്കാന്‍ തുടങ്ങിയതും ഈ വിമതരെ ശരിക്കും അറിയുന്നത് കൊണ്ടാണ്. ഗെലോട്ടിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സച്ചിന്‍. ഗെലോട്ട് സര്‍ക്കാര്‍ 95 സീറ്റിലേക്ക് വീണാല്‍ സച്ചിന് വന്‍ സാധ്യതയാണ്. 22 എംഎല്‍എമാരുമായി കിംഗ് മേക്കറാവാന്‍ സച്ചിന് സാധിക്കും. മുഖ്യമന്ത്രിയാവാനുള്ള സച്ചിന്റെ സാധ്യതകള്‍ ഇതോടെ സജീവമാകും.

cmsvideo
  സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
  വസുന്ധര മടങ്ങിയത്....

  വസുന്ധര മടങ്ങിയത്....

  ബിജെപിയുടെ സഹായം ഈ സമയത്താണ് സച്ചിനെ തേടിയെത്തുന്നത്. വസുന്ധര രാജയെ ദില്ലിയിലേക്ക് വിളിപ്പിച്ചതിന് പിന്നില്‍ അമിത് ഷായുടെ നീക്കങ്ങളുണ്ട്. വസുന്ധര ജയ്പൂരില്‍ നിന്ന് മാറി നിന്നാല്‍ ബിജെപിക്ക് എളുപ്പത്തില്‍ കുതിരക്കച്ചവടം സജീവമാക്കാം. വസുന്ധരയുടെ കൂടെയുള്ളവര്‍ക്കും ഇതിനൊപ്പം നില്‍ക്കേണ്ടി വരും. ഇതറിഞ്ഞാണ് അമിത് ഷാ നീക്കങ്ങള്‍ നടത്തിയത്. കേന്ദ്ര മന്ത്രിമാരെ തന്നെ രാജസ്ഥാനില്‍ പൈലറ്റിനെ പരോക്ഷമായി സഹായിക്കാനുണ്ടാവും. സംസ്ഥാന നേതാക്കള്‍ പൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഹരിയാനയില്‍ ആയത് കൊണ്ട് ഇത് എളുപ്പമാണ്.

  ഹൈക്കമാന്‍ഡ് അനുകൂലമല്ല

  ഹൈക്കമാന്‍ഡ് അനുകൂലമല്ല

  രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സച്ചിന്റെ തിരിച്ചുവരവിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. എന്നാല്‍ സോണിയാ ഗാന്ധി ഇതുവരെ സച്ചിനെ തിരിച്ചുകൊണ്ടുവരാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ സീനിയേഴ്‌സിനും ഇതേ നിലപാട് തന്നെ. അനാവശ്യമായി രാജസ്ഥാനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സച്ചിനാണെന്ന വിലയിരുത്തലിലാണ് സോണിയ. അതേസമയം ഈ നിലപാട് പാര്‍ട്ടിയെ രാജസ്ഥാനില്‍ തകര്‍ക്കുമെന്ന് യുവനേതാക്കള്‍ പറയുന്നു. സച്ചിനെ പുറത്താക്കുന്നതില്‍ വലിയ എതിര്‍പ്പ് സംസ്ഥാന ഘടകത്തിലുണ്ട്.

  45 എംഎല്‍എമാര്‍ വരെ

  45 എംഎല്‍എമാര്‍ വരെ

  സച്ചിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയിലുണ്ടെന്ന് ഗെലോട്ട് ക്യാമ്പിലെ എംഎല്‍എ പ്രശാന്ത് ബെര്‍വ പറഞ്ഞു. 45 എംഎല്‍എമാര്‍ വരെ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. എന്നെ പോലുള്ളവരുടെ ഉപദേശം സച്ചിന്‍ സ്വീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മറ്റാരുടെയോ നിര്‍ദേശപ്രകാരമാണ് സച്ചിന്‍ ഇപ്പോള്‍ നടത്തുന്ന നാടകമെന്ന് ബെര്‍വ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ പെട്ടെന്നുണ്ടായ ദേഷ്യവും അതിനെ തുടര്‍ന്നുണ്ടായ പ്രതികരണവുമാണ് സച്ചിനെ ഹരിയാനയില്‍ എത്തിച്ചതെന്ന് ബെര്‍വ പറഞ്ഞു.

  ബിജെപി പിടിമുറുക്കി

  ബിജെപി പിടിമുറുക്കി

  ബിജെപി പതിയെ വസുന്ധരയില്‍ നിന്ന് സംസ്ഥാന സമിതി പിടിച്ചടക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വസുന്ധരയുടെ അടുപ്പക്കാര്‍ക്കൊപ്പം അവരുടെ എതിരാളികളെയും കൂടി എത്തിച്ചാണ് അമിത് ഷാ കളി കാര്യമാക്കിയത്. വസുന്ധര ഒഴിവാക്കിയവര്‍ പോലും പാര്‍ട്ടിയില്‍ ഉണ്ട്. മദന്‍ ദിലാവറാണ് ഇതില്‍ പ്രധാനി. 2013ല്‍ വസുന്ധര മത്സരിക്കാന്‍ ടിക്കറ്റ് പോലും ദിലാവറിന് നല്‍കിയിരുന്നില്ല. സംസ്ഥാന സമിതി പിടിച്ചാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വീഴ്ത്തുക അമിത് ഷായ്ക്ക് എളുപ്പമാണ്. അതാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. സച്ചിനുമായി അനുനയത്തിന് ഗെലോട്ടിനെ പ്രേരിപ്പിക്കുന്നതും ഈ ഘടകമാണ്.

  English summary
  vasundhara raje's return to delhi an opportunity for sachin pilot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X