കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വീഴ്ത്താന്‍ നോക്കി ബിജെപി പെടുമോ? ആര്‍എല്‍പിയെ പുറത്താക്കണമെന്ന് വസുന്ധര രാജെ

Google Oneindia Malayalam News

ജയ്പൂര്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തിലൂടെ കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുത്ത മാത‍ൃകയില്‍ രാജസ്ഥാനില്‍ പൈലറ്റിനെ മുന്‍ നിര്‍ത്തി ഭരണം പിടിക്കാമെന്നായിരുന്നു തുടക്കത്തിലേയുള്ള ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ സഭയില്‍ ഭൂരിപക്ഷത്തിനുള്ള സംഖ്യ കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ അവരുടെ സ്വപ്നം ഫലിച്ചില്ലെന്ന് മാത്രമല്ല, ഒരു കാരണവശാലും ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയതും ബിജെപിക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലെ എന്‍ഡിഎ സഖ്യം തന്നെ തകര്‍ച്ചയിലേക്ക് പോവുന്നുവെന്ന സൂചനകള്‍ പുറത്തു വരുന്നത്.

പ്രധാനപ്പെട്ട സഖ്യക്ഷി

പ്രധാനപ്പെട്ട സഖ്യക്ഷി

ഹനുമാന്‍ ബെനിവാളിന്‍റെ ആര്‍എല്‍എപിയാണ് രാജസ്ഥാനിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യക്ഷി. 3 എംഎല്‍എമാരാണ് സഭയില്‍ ആര്‍എല്‍എപിക്കുള്ളത്. എന്നാല്‍ ആര്‍എല്‍പിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിക്കണമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധരരാജെ സിന്ധ്യ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അശോക് ഗെലോട്ടിനായി

അശോക് ഗെലോട്ടിനായി


മുഖ്യമന്ത്രി അശോക് ഗെലോട്ടിനായി ഒത്താശകള്‍ നടത്തുന്നത് വസുന്ധരരാജെയാണെന്ന ആരോപണം നേരത്തെ പരസ്യമായി ഉയര്‍ത്തിയ നേതാവായിരുന്നു ഹനുമാന്‍ ബെനിവാള്‍. സഖ്യക്ഷി നേതാവായ ബെനിവാളിനെ കൊണ്ട് വസുന്ധര രാജയ്ക്കെതിരെ പറയിപ്പിച്ചത് ബിജെപിയിലെ തന്നെ എതിര്‍ ഗ്രൂപ്പുകാരാണെന്ന വിമര്‍ശനവും നേരത്തെ തന്നെ ശക്തമായിരുന്നു.

രാജസ്ഥാന്‍ ബിജെപിയില്‍

രാജസ്ഥാന്‍ ബിജെപിയില്‍

ബെനിവാളിലൂടെ പാര്‍ട്ടിയിലെ തന്‍റ എതിര്‍ഗ്രൂപ്പുകാരെ തന്നെയാണ് വസുന്ധരെ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. രണ്ട് പ്രബല വിഭാഗങ്ങളാണ് രാജസ്ഥാന്‍ ബിജെപിയില്‍ ഉള്ളത്. ഒന്ന് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നല്‍കുന്നതും മറ്റൊന്ന് മോദിയും അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്തെ പിന്തുണയ്ക്കുന്നു വിഭാഗവുമാണ്. ഇവര്‍ക്കിടയിലെ ശക്തമായ ഗ്രൂപ്പ് പോരാണ് നിലനില്‍ക്കുന്നത്.

പിന്‍ബലം

പിന്‍ബലം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസിന്‍റെ പിന്‍ബലവും ഇവര്‍ക്കാണ്. അടുത്തിടെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന പുതിയ നിയമനങ്ങളില്‍ കടുത്ത എതിര്‍പ്പായിരുന്നു വസുന്ധരെ നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച

കഴിഞ്ഞ ശനിയാഴ്ച

കഴിഞ്ഞ ശനിയാഴ്ചയാണു വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ 30 തസ്തികകളിലേക്കു പുതിയ നിയമനങ്ങള്‍ നടത്തിയത്. ഇതിൽ ഏറെയും കടുത്ത രാജെ വിരുദ്ധരാണെന്നതാണു മുൻമുഖ്യമന്ത്രിയുടെ പ്രതിഷേധത്തിന് കാരണം. ദില്ലിയിലെത്തി നദ്ദ, രാജ്നാഥ് സിങ് എന്നിവരെ കണ്ട് വസുന്ധരെ തന്‍റെ എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തു.

എതിര്‍ഗ്രൂപ്പ്

എതിര്‍ഗ്രൂപ്പ്

ഈ അവസരത്തില്‍ തന്നെയാണ് തന്നെ അവഹേളിക്കാന്‍ ശ്രമിച്ച ആര്‍എല്‍പിയെ സഖ്യത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും വസുന്ധര മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനെ സംസ്ഥാനത്ത് എതിര്‍ഗ്രൂപ്പ് അംഗീകരിക്കാന്‍ ഇടയില്ല. ഏതായാലും കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ശ്രമിച്ച ബിജെപി മുന്നണിയിലും തര്‍ക്കങ്ങള്‍ ശക്തമാവുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കോണ്‍ഗ്രസ് പിടികൂടും

കോണ്‍ഗ്രസ് പിടികൂടും

ആഗസ്ത് പതിനാലാം തിയതി നിയമസഭ ചേരാനിരിക്കെ വീണ്ടും നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് രാജസ്ഥാന്‍. കോണ്‍ഗ്രസ് 'പിടികൂടുമെന്ന്' ഭയന്ന് ഇരുപതോളം എംഎല്‍എമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് കളം മാറ്റിയിരിക്കുന്നത്. സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്.

ലക്ഷ്യമിടുന്നത്

ലക്ഷ്യമിടുന്നത്

തെക്കന്‍ രാജസ്ഥാനിലെ ട്രൈബല്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടേയും സ്വാധീനമുള്ള മറ്റ് ആളുകളിലൂടെയും ഉദയ്പൂര്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതോടെയാണ് എംഎല്‍എമാരെ ഒന്നിപ്പിച്ചു താമസിപ്പിച്ചതെന്നുമാണ് സതീഷ് പൂനിയ കഴിഞ്ഞ ദിവസം അറിയിച്ചത്.

English summary
vasundhara raje said bjp ends alliance with rlp in rajasthan, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X