• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വസുന്ധര രാജയ്ക്കും മകന്‍ ദുഷ്യന്തിനും കൊറോണയില്ല... ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ്!!

ദില്ലി: മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കും മകനും കൊറോണയില്ല. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. നേരത്തെ ഗായിക കനികാ കപൂര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. കനികയ്ക്ക് ഇതിന് പിന്നാലെ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വസുന്ധര രാജയും മകന്‍ ദുഷ്യന്ത് സിംഗും സ്വയം ഐസൊലേഷനില്‍ പോവുകയായിരുന്നു. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം വന്നതോടെ തല്‍ക്കാലം ആശ്വാസമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് വസുന്ധര നന്ദി പറഞ്ഞിരിക്കുകയാണ്. നേരത്തെ ദുഷ്യന്ത് രാഷ്ട്രപതി ഭവനില്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാര്‍ലമെന്റിലെ നിരവധി എംപിമാരും ദുഷ്യന്തുമായി ഇടപഴകിയിരുന്നു. ഇവരെല്ലാം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനിലാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, അപ്‌നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ എന്നിവരും സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. ഇരുവരും ദുഷ്യന്തുമായി ഇടപഴകിയിരുന്നു. ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി കനിക പങ്കെടുത്ത ചടങ്ങിന്റെ ഭാഗമായത് കൊണ്ട് ഇതേ നടപടി സ്വീകരിച്ചിരുന്നു. അതേസമയം യുപി പോലീസ് കനികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടും പാര്‍ട്ടികളില്‍ പങ്കെടുത്തത് കൊണ്ടാണ് കേസെടുത്തത്. കനിക കപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനയില്‍ പങ്കെടുക്കാതെ മുങ്ങിയെന്ന ആരോപണവും ശക്തമാണ്. ഇവര്‍ 600ലധികം പേരുമായി ഇടപഴകിയെന്നാണ് പിതാവ് പറഞ്ഞത്.

മുന്‍ ബിഎസ്പി നേതാവ് അക്ബര്‍ അഹമ്മദ് ഡംമ്പിയും കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇയാള്‍ ഉത്തരാഖണ്ഡിലെ കിച്ചയിലെ ഫാം ഹൗസിലാണ് ഉള്ളത്. ഡംമ്പി ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചു. കനിക കപൂറിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ തിരക്കഥാകൃത്ത് കനിക ദില്ലോണിനെതിരെയും ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. കനിക കപൂറാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രചാരണം. ഒരാള്‍ക്ക് അവര്‍ മറുപടിയും നല്‍കി. സര്‍ വൈറസ് നിങ്ങളുടെ തലച്ചോറിനെ ബാധിച്ചിരിക്കുകയാണ്. എല്ലാ കനികയെയും ജയിലിലേക്ക് അയക്കാനാണോ നിങ്ങള്‍ക്ക് താല്‍പര്യം. സ്‌നേഹം പരത്തൂ. വീട്ടിലിരിക്കൂ, സോപ്പിട്ട് കൈകഴുകൂ ഇങ്ങനെയായിരുന്നു കനിക ദില്ലണിന്റെ മറുപടി.

അതേസമയം കൊറോണയില്‍ ജാഗ്രത വര്‍ധിച്ച് വരികയാണ്. കര്‍ണാടക രണ്ട് മാസത്തെ റേഷന്‍ സാധനങ്ങള്‍ ഒന്നിച്ച് വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നാളെ ജനതാ കര്‍ഫ്യൂ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഇതിനിടെ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചവരുടെ സാമ്പിളുകള്‍ സ്വകാര്യ ലാബിലും പരിശോധിക്കാനുള്ള ഉത്തരവ് ഇന്ന് ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ആഗോള തലത്തില്‍ കൊറോണ ആശങ്ക വര്‍ധിക്കുകയാണ് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 1300 ആയി ഉയര്‍ന്നു. 25000 കേസുകളാണ് ഇതുവരെ കൊറോണയില്‍ സ്‌പെയിനില്‍ ഉണ്ടായിരിക്കുന്നത്.

English summary
vasundhara raje son dushyant test negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X