കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!

Google Oneindia Malayalam News

ദില്ലി: വസുന്ധര രാജ രാജസ്ഥാനില്‍ രാഷ്ട്രീയ കളിക്ക് ഒരുങ്ങുകയാണ്. താന്‍ രാഷ്ട്രീയ ഇടവേള എടുത്തിരിക്കുന്ന സമയത്ത് എതിരാളികളും സച്ചിന്‍ പൈലറ്റും സംസ്ഥാനത്തെ രാഷ്ട്രീയ ഫോര്‍മുല മാറ്റാന്‍ ശ്രമിച്ചത് ഗൗരവത്തോടെയാണ് വസുന്ധര കാണുന്നത്. ഭൈരോണ്‍ സിംഗ് ഷെഖാവത്തിന്റെ കരിയര്‍ ഇല്ലാതാക്കിയ അതേ തന്ത്രമാണ് വസുന്ധര തിരിച്ചുവരവില്‍ പ്രയോഗിക്കുന്നത്. അധികാരം കൈമാറുന്ന പ്രക്രിയ 2003 മുതല്‍ അശോക് ഗെലോട്ടും വസുന്ധരയും തമ്മിലുള്ള ഒരു ധാരണയാണ്. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ളതല്ല.

വസുന്ധര ജയ്പൂരിലേക്ക്....

വസുന്ധര ജയ്പൂരിലേക്ക്....

കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ന്നതോടെ വസുന്ധര രാജ ജയ്പൂരിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിലെത്തും. ഇന്ന് നടക്കേണ്ടിയിരുന്ന ബിജെപിയുടെ നിയമസഭാ കക്ഷി സമ്മേളനത്തില്‍ നിന്ന് വസുന്ധര പിന്‍മാറിയിരുന്നു. ഇതോടെ യോഗം തന്നെ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മാറ്റി. വിശ്വാസ വോട്ടിന് മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാനുള്ള തന്ത്രമായിരുന്നു ഗജേന്ദ്ര ഷെഖാവത്ത് നടത്തിയത്. ദില്ലിയിലെത്തി അമിത് ഷായെ വിരട്ടിയാണ് വസുന്ധര ഈ നീക്കം പൊളിച്ചത്. അടുത്ത ദിവസം തന്നെ ജയ്പൂരില്‍ താന്‍ എത്തുമെന്നും വസുന്ധര നേതാക്കളെ അറിയിച്ചിട്ടുണ്ട്.

എന്തുകൊണ്ട് മടങ്ങിവരവ്

എന്തുകൊണ്ട് മടങ്ങിവരവ്

വസുന്ധര കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മകന്‍ ദുഷ്യന്തിനെ രാഷ്ട്രീയത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു ഈ കാലയളവില്‍ വസുന്ധര. എന്നാല്‍ അമിത് ഷാ രാജസ്ഥാനില്‍ പിടിമുറുക്കാനാണ് ഈ ശ്രമം ഉപയോഗിച്ചത്. ശരിക്കും വസുന്ധരയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അദ്വാനി ഗ്രൂപ്പിലുള്ള രാജ്‌നാഥ് സിംഗിന് അടക്കം ഇക്കാര്യത്തില്‍ താല്‍പര്യമില്ലായിരുന്നു.

വില്ലന്‍മാരെ പൂട്ടും

വില്ലന്‍മാരെ പൂട്ടും

സച്ചിനും ഗജേന്ദ്ര ഷെഖാവത്തും തമ്മില്‍ ആറുതവണ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വസുന്ധര പക്ഷം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് 15 ദിവസം മുമ്പ് വസുന്ധര പക്ഷം പൊളിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാതെ നിന്നത്. ഷെഖാവത്ത് അടുത്ത മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അമിത് ഷായ്‌ക്കൊപ്പം നില്‍ക്കുന്നത്. എന്നാല്‍ രാജസ്ഥാനിലെ ജാതി സമവാക്യം വസുന്ധരയ്‌ക്കൊപ്പമാണ്. അത് ഗുജറാത്ത്-ദില്ലി രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്നതല്ല. ഹനുമാന്‍ ബേനിവാളിനെ കൂടി ഒതുക്കിയതോടെ ആദിവാസി വോട്ടുകള്‍ ചോരുന്നില്ലെന്ന് ഉറപ്പിക്കാനും വസുന്ധരയ്ക്ക് സാധിച്ചു.

പ്രതിസന്ധിയില്‍ കരുത്ത്

പ്രതിസന്ധിയില്‍ കരുത്ത്

രാജസ്ഥാനിലെ പ്രതിസന്ധി അമിത് ഷാ ഉണ്ടാക്കിയതാണെങ്കിലും, കരുത്തയായി തിരിച്ചെത്തിയത് വസുന്ധരയാണ്. കേന്ദ്ര നേതൃത്വത്തിന് ഇനി താന്‍ ആരാണെന്ന് കാണിച്ച് കൊടുക്കാനുള്ള അവസരം ഉണ്ടാക്കാനാണ് വസുന്ധരയുടെ ശ്രമം. അമിത് ഷായ്‌ക്കൊപ്പമുള്ള എംഎല്‍എമാര്‍ അധികം വൈകാതെ തന്നെ കോണ്‍ഗ്രസിലേക്ക് പോകുന്നത് കാണുമെന്നാണ് സൂചന. ഇവരെ ബിജെപിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാനാണ് വസുന്ധര ഒരുങ്ങുന്നത്. ഒന്നുകില്‍ ഇവര്‍ പാര്‍ട്ടി പുറത്താകും, അല്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളിലേക്ക് മാറേണ്ടി വരും.

വോയ്‌സ് ക്ലിപ്പ് ചോര്‍ത്തി

വോയ്‌സ് ക്ലിപ്പ് ചോര്‍ത്തി

അശോക് ഗെലോട്ടുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെയാണ് ഗജേന്ദ്ര ഷെഖാവത്തിന്റെ വോയിസ് ക്ലിപ്പ് ചോര്‍ത്തുന്നതിന് വസുന്ധര അനുമതി നല്‍കിയത്. എന്നാല്‍ വസുന്ധര പക്ഷം തന്നെയാണ് ഇത് ചോര്‍ത്തിയതെന്നാണ് സൂചന. ഷെഖാവത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ആകെ നാണംകെട്ടിരിക്കുകയാണ്. ഇനി സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതാവിന്റെ റോളിന് സമാനമായ റോളുമായി വസുന്ധര സജീവമാകും. ഇത് എതിരാളികള്‍ക്കുള്ള കൃത്യമായ സൂചനയാണ്.

ഷെഖാവത്ത് ഫോര്‍മുല

ഷെഖാവത്ത് ഫോര്‍മുല

വസുന്ധര രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഗെലോട്ടുമായുള്ള ഫോര്‍മുലയിലൂടെയാണ്. 2003ല്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്തിനെ പുകച്ച് പുറത്ത് ചാടിച്ചിരുന്നു വസുന്ധര. ഒടുവില്‍ ഉപരാഷ്ട്രപതി റോളിലേക്കാണ് അദ്ദേഹം മാറിയത്. ദീര്‍ഘകാലം അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ ഹര്‍ദേവ് ജോഷിയും ശിവ് ചരണ്‍ മാഥുറും അതേ പോലെയായിരുന്നു. ഇവരെ രണ്ട് പേരെയും ഗെലോട്ട് 1998ല്‍ മറിച്ചിട്ടു. 2003 വസുന്ധര ജാട്ട്, ആദിവാസി, രജ്പുത് വോട്ടുകളെ സമന്വയിപ്പിച്ച് ബിജെപിക്ക് അതുവരെയില്ലാത്ത നേട്ടം നല്‍കി. വസുന്ധരയെ പിന്നീട് ഗെലോട്ടുമായി അവര്‍ പരസ്പരം അധികാരം കൈമാറുന്നതാണ് കണ്ടത്.

സച്ചിനുമായി കൊമ്പുകോര്‍ക്കും

സച്ചിനുമായി കൊമ്പുകോര്‍ക്കും

രാജസ്ഥാനില്‍ അടുത്ത് തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കും. ഇതില്‍ സച്ചിന്റെ കോട്ടകള്‍ പിടിക്കുക വസുന്ധരയുടെ ടാര്‍ഗറ്റാണ്. ഈ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം സച്ചിന്‍ സ്വന്തമാക്കിയാല്‍ ്അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവി അന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ സച്ചിനെ എത്രത്തോളം പിന്നോട്ടടിക്കുന്നുവോ അത്രത്തോളം വസുന്ധരയുടെ രാഷ്ട്രീയ ഭാവിക്കും ഗുണകരമാകും. വസുന്ധരയ്‌ക്കെതിരായ കേസുകള്‍ സച്ചിന്‍ കുത്തിപ്പൊക്കിയാല്‍ പാര്‍ട്ടിയിലെ അവരുടെ സ്വാധീനം അതോടെ അമിത് ഷാ അവസാനിപ്പിക്കും. അതിനാണ് ഗെലോട്ടുമായി ഇവര്‍ ചേര്‍ന്നിരിക്കുന്നത്.

English summary
vasundhara raje will concentrate in state politics, will work to beat sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X