കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിച്ച് കയറി വസുന്ധര രാജെ! ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മാനവേന്ദ്ര സിങ്ങിനെ നിലംതൊടീച്ചില്ല!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
നാലാം തവണയും വിജയിച്ച് കയറി വസുന്ധര രാജെ | Oneindia Malayalam

വസുന്ധര രാജെ സിന്ധ്യയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ജല്‍റപതാനില്‍ കോണ്‍ഗ്രസ് ഇറക്കിയത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മാനവേന്ദ്ര സിങ്ങിനെയിരുന്നു. എന്നാല്‍ മാനവേന്ദ്രയെ പറപ്പിച്ച് നാലാം തവണയും വിജയിച്ച് കയറിയിരിക്കുകയാണ് വസുന്ധര.80,509 വോട്ടുകളാണ് രാജെ നേടിയത്. അതേസമയം മാനവേന്ദ്ര സിങ്ങിന് ലഭിച്ചത് 51,116 വോട്ടുകളായിരുന്നു.

ds

ജാട്ട്, രജപുത് വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജ്യ സിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.അതുകൊണ്ട് തന്നെ രജപുത് സമുദായാംഗമായ മാനവേന്ദ്ര സിങ്ങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ പിഴച്ചു.അനായാസ വിജയപ്രതീക്ഷയില്‍ നിന്ന് കോണ്‍ഗ്രസിന് ഭൂരിപക്ഷം കുറഞ്ഞതിന് പിന്നില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ഉണ്ടെന്ന വിലയിരുത്തലുകള്‍ വരുന്നതിനിടയിലാണ് മാനവേന്ദ്ര സിങ്ങിന്‍റെ പരാജയം.

രാജസ്ഥാനില്‍ വസുന്ധര രാജെയ്ക്കെതിരെ ജനവികാരം ശക്തമായിരുന്നു. തങ്ങള്‍ മോദിയേയും ബിജെപിയേയും പിന്തുണയ്ക്കുമെന്നും അതേസമയം വസുന്ധരയാണ് മുഖ്യമന്ത്രിയെങ്കില്‍ പാലം വലിയ്ക്കുമെന്നടക്കം അണികളും ജനങ്ങളും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെല്ലാം മറികടന്നായിരുന്നു വസുന്ധരയെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ ഇറക്കിയത്. എന്നാല്‍ ബിജെപി സംസ്ഥാനത്ത് തകര്‍ന്നെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെ തന്‍റെ സീറ്റ് നിലനിര്‍ത്തി.

English summary
vasundhare raje wins from jalrapath defeats manavendra singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X