കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ബിജെപിയുടെ തേരോട്ടത്തില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള നീക്കത്തിലാണ് നേതൃത്വം. പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി ബിജെപിക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഇത്തവണയും കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാകും തിരഞ്ഞെടുപ്പിനെ നേരിടുക.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

രാജ് താക്കറയുടെ എംഎന്‍എസുമായി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. അതിനിടെ പാര്‍ട്ടിക്ക് പുതു പ്രതീക്ഷ നല്‍കി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രകാശ് അംബേദ്കറിന്‍റെ വന്‍ചിത് ബഹുജന്‍ അഗതി. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഐ ഉവൈസിയുടെ ഐഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.

 തീവ്ര ശ്രമം ഫലിച്ചു?

തീവ്ര ശ്രമം ഫലിച്ചു?

ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. പല മണ്ഡലങ്ങളിലും മുസ്ലീം ദളിത് വോട്ടുകള്‍ ഭിന്നിക്കാന്‍ സഖ്യം കാരണമായി. ഇതോടെ വിബൈഐ സഖ്യം ഉപേക്ഷിച്ചതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായി. സഖ്യം ഉണ്ടായിരുന്നെങ്കില്‍ പല മണ്ഡലങ്ങളിലും ഗുണകരമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിനെ സഖ്യത്തിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസ് കാമ്പില്‍ തുടങ്ങിയിരുന്നു.

 പരിഹാസം, പിന്നെ വഴങ്ങി

പരിഹാസം, പിന്നെ വഴങ്ങി

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് സഖ്യത്തിനായി ശ്രമം നടത്തി. പല വിബിഐ നേതാക്കളേയും ദില്ലിയില്‍ വിളിപ്പിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പുതിയ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറത്തും സഖ്യത്തിന് ക്ഷണിച്ച് അംബേദ്കറിന് കത്തയച്ചിരുന്നു. എന്നാല്‍ സഖ്യത്തിലാണ് മത്സരിക്കുന്നതെങ്കില്‍ ആകെയുള്ള 288 സീറ്റില്‍ 40 സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് നല്‍കാമെന്ന നിഷേധാത്മക നിലപാടായിരുന്നു പ്രകാശ് അംബേദകര്‍ സ്വീകരിച്ചിരുന്നത്.

 അയഞ്ഞ് അംബേദ്കര്‍

അയഞ്ഞ് അംബേദ്കര്‍

കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സഖ്യം വേണ്ടെന്ന് വയ്ക്കുമെന്നും അംബേദ്കര്‍ പറഞ്ഞു. ഇതോടെ സഖ്യസാധ്യത കോണ്‍ഗ്രസ് തന്നെ അടച്ചു. എന്നാല്‍ സഖ്യത്തിന് തയ്യാറാണെന്നും സീറ്റ് വിഭജനം ചര്‍ച്ചയാകാമെന്നും വ്യക്തമാക്കി വീണ്ടും കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണ് വിബിഐ. സഖ്യ ചര്‍ച്ചകള്‍ ദേശീയ നേതൃത്വവുമായി മാത്രമേ നടത്തുകയുള്ളൂവെന്ന നിലപാടും അംബേദ്കര്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.

 ചൂട് പിടിച്ച് ചര്‍ച്ച

ചൂട് പിടിച്ച് ചര്‍ച്ച

സംസ്ഥാന കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഉടന്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് അംബേദ്കര്‍ നേതൃത്വത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഉള്‍ക്കൊള്ളാന്‍ സഖ്യം തയ്യാറാകണമെന്നും കത്തില്‍ അംബേദ്കര്‍ ആവശ്യപ്പെടുന്നുണ്ട്. അംബേദ്കറിന്‍റെ സഖ്യകക്ഷിയായിരുന്നു ഐഎംഎമ്മും സഖ്യത്തിന് തയ്യാറാണോയെന്ന ചര്‍ച്ചകളും ഇതോടെ ചൂട് പിടിച്ചിട്ടുണ്ട്.

 രാജ് താക്കറെയും

രാജ് താക്കറെയും

അതിനിടെ രാജ്താക്കറെയുടെ എംഎന്‍എസുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ് താക്കറെ സഖ്യത്തിന് തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എംഎന്‍എസുമായുള്ള സഖ്യസാധ്യത തെളിഞ്ഞ് വന്നിരുന്നെങ്കിവ്‍ കോണ്‍ഗ്രസ് തന്നെയാണ് സഖ്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

<strong>കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?</strong>കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?

യെദ്യൂരപ്പയ്ക്ക് സർക്കാരുണ്ടാക്കണം, സമ്മതം നൽകാതെ ബിജെപി കേന്ദ്ര നേതൃത്വം! കരുതലോടെ നീക്കംയെദ്യൂരപ്പയ്ക്ക് സർക്കാരുണ്ടാക്കണം, സമ്മതം നൽകാതെ ബിജെപി കേന്ദ്ര നേതൃത്വം! കരുതലോടെ നീക്കം

English summary
VBA is ready to joint hands with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X