Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് നിരോധനം; ഗോദ്രേജ് മോധാവിയുടെ അഭിപ്രായത്തില്‍ മോദി മറുപടി പറയണമെന്ന് ശിവസേന

ദില്ലി: വേദ കാലഘട്ടം മുതല്‍ ഇന്ത്യക്കാര്‍ ബീഫ് കഴിച്ചിരുന്നു എന്ന ആദി ഗേദ്രേജിന്റെ അഭിപ്രായത്തിന് മോദി മറുപടി പറയണമെന്ന് ശിവസേന. ധനമന്ത്രിയും നരേന്ദ്ര മോദിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും രാജ്യത്തെ സംബനധിച്ച വിഷയമാണിതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.

ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചതുമായി ബന്ധപ്പെട്ടാണ് ആദി ഗോദ്രേജ് അഭിപ്രായം പറഞ്ഞത്. ഇതോടെയാണ് ശിവസേന കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്.

Shivsena

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മാടുകളെ അറുക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി സൃഷ്ടിക്കുന്നതായി ആദി ഗോദ്രേജ് പറഞ്ഞത്. ചില കാര്യങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ച തടയുന്നുവെന്നും ഗോദ്രേജ് പറഞ്ഞു.

അതിനുദാഹരണമാണ് ബീഫ് നിരോധനമെന്നും കൃഷിയെയും ഗ്രാമ ജീവിതത്തെയും ഇത് വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഈ കാലികളെയൊക്കെ ഇനി എന്തു ചെയ്യുമെന്നും ഒരു ബിസിനസ്സ് കൂടിയാണ് ബീഫ് നിരോധനത്തിലൂടെ ഇല്ലാതാക്കുന്നതെന്നും ഇത് രാജ്യത്തെ വല്ലാതെ ബാധിക്കുമെന്നും ആദി ഗോദ്രേജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+