Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ അപമാനിച്ച് പാക് വിവാദ നടി വീണ മാലിക്, നല്ല സ്വീകരണം തരുമെന്ന് ട്വീറ്റ്

Recommended Video

cmsvideo
    അഭിനന്ദിനെ അപമാനിച്ച് നടി | Oneindia Malayalam

    ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ട് കിട്ടുന്നതിന് വേണ്ടി ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കിയിരിക്കുകയാണ്. അഭിനന്ദന്റെ സുരക്ഷിതമായ തിരിച്ച് വരവിന് വേണ്ടി രാജ്യം മുഴുവന്‍ ഒരു മനസ്സോടെ കാത്തിരിക്കുന്നു.

    അഭിനന്ദിനെ അന്തസ്സോടെ പാകിസ്താന്‍ സൈന്യം നോക്കണം എന്നാണ് പാക് ജനതയും തങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പാക് നടിയായ വീണ മാലിക് അഭിനന്ദനെ അപമാനിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

    രോഷം കത്തി ബോളിവുഡ്

    രോഷം കത്തി ബോളിവുഡ്

    പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെമ്പാടും എന്നത് പോലെ ബോളിവുഡിലും പാകിസ്താന് എതിരെ രോഷം കത്തിയിരുന്നു. പാകിസ്താനില്‍ നിന്നുളള സിനിമാ താരങ്ങള്‍ക്ക് ഇന്ത്യയിൽ വിലക്ക് ഏര്‍പ്പെടുത്തുകയുമുണ്ടായി.

    സമാധാനം വേണം

    സമാധാനം വേണം

    ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതോടെ സമാധാനം വേണമെന്ന ആവശ്യം സിനിമാ രംഗത്ത് നിന്നും ഉയരുന്നുണ്ട്. ഇന്ത്യയിലേയും പാകിസ്താനിലേയും പല താരങ്ങളും സമാധാനം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്നു.

    പൈലറ്റിനെ അപമാനിച്ച് നടി

    പൈലറ്റിനെ അപമാനിച്ച് നടി

    പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരിച്ച് അയക്കണം എന്ന ആവശ്യവും ശക്തമാണ്. പാക് ജനത പോലും അഭിനന്ദിനെ തിരിച്ചയക്കണം എന്നാവശ്യപ്പെടുമ്പോഴാണ് ഇന്ത്യന്‍ വൈമാനികനെ അധിക്ഷേപിച്ച് പാക് നടിയായ വീണ മാലികിന്റെ രംഗ പ്രവേശം.

    നല്ല സ്വീകരണം തരും

    നല്ല സ്വീകരണം തരും

    അഭിനന്ദന്‍ പാകിസ്താന്റെ കസ്റ്റഡിയിലായതിന് തൊട്ട് പിന്നാലെ വീണ മാലിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. അഭി ഇപ്പോള്‍ എത്തിയതല്ലേ ഉളളൂ. നിങ്ങളെ നല്ല സ്വീകരണം തന്നെയാണ് കാത്തിരിക്കുന്നത് എന്നാണ് ആദ്യത്തെ ട്വീറ്റില്‍ വീണ മാലിക് എഴുതിയിരിക്കുന്നത്.

    ഞങ്ങളോട് കളിക്കരുത്

    ഞങ്ങളോട് കളിക്കരുത്

    ചോരയൊലിപ്പിച്ച മുഖവുമായി പാക് സൈന്യം അഭിനന്ദിനെ കൊണ്ടുപോകുന്ന ചിത്രവും നടി പങ്കുവെച്ചിരിക്കുന്നു. മറ്റൊരു ട്വീറ്റ് ബോളിവുഡിനെ ലക്ഷ്യമിട്ടുളളതാണ്. ഹലോ ബോളിവുഡിലെ സുഹൃത്തുക്കളേ.. ഞങ്ങളോട് കളിക്കരുത് എന്നാണ് വീണ മാലികിന്റെ മറ്റൊരു പോസ്റ്റ്.

    മറുപടി നൽകി സ്വര

    മറുപടി നൽകി സ്വര

    അഭിനന്ദിന്റെ മറ്റൊരു ചിത്രം പങ്കുവെച്ച് മീശയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് പാക് നടി. അതേസമയം വീണ മാലികിന്റെ ഈ പെരുമാറ്റത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, വീണ മാലികിന് ചുട്ട മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

    ലജ്ജ തോന്നുന്നു

    ലജ്ജ തോന്നുന്നു

    സ്വരയുടെ ട്വീറ്റ് ഇങ്ങനെ: വീണാജീ.. നിങ്ങളെക്കുറിച്ചും നിങ്ങളുടെ വികലമായ മനസ്സിനെ കുറിച്ചും ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളുടെ ഈ ആഹ്ലാദം അറപ്പുളവാക്കുന്നതാണ്. പിടിയിലായിട്ടും മാന്യതയും അന്തസ്സും പുലര്‍ത്തുന്ന ഞങ്ങളുടെ ഓഫീസര്‍ ഒരു ഹീറോ ആണ്.

    അൽപം മാന്യത കാട്ടൂ

    അൽപം മാന്യത കാട്ടൂ

    വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ചോദ്യം ചെയ്യുന്ന നിങ്ങളുടെ ആര്‍മിയിലെ തന്നെ മേജറുടെ മാന്യതയോ അല്ലെങ്കില്‍ സമാധാനം ആവശ്യപ്പെടുന്ന പാക് ജനതയുടെ മാന്യതയോ എങ്കിലും കാണിക്കൂ എന്നാണ് സ്വര ഭാസ്‌കര്‍ ആവശ്യപ്പെടുന്നത്. വീണയുടെ പോസ്റ്റിന് എതിരെ വന്‍ രോഷമാണ് ഉയരുന്നത്.

    ട്വീറ്റ് വായിക്കാം

    സ്വര ഭാസ്കറിന്റെ ട്വീറ്റ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+