സല്‍മാന്‍ ഖാനെതിരെ 250 കോടി രൂപയുടെ മാനനഷ്ടക്കേസ്
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ 250 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാട്ടി കോടതിയില്‍ കേസ്. സല്‍മാന്‍ ഖാന്‍ അഭിനയിച്ച വീര്‍ എന്ന സിനിമയുടെ നിര്‍മാതാവ് വിജയ് ഗിലാനിയാണ് കേസ് നല്‍കിയത്. 2010ല്‍ റിലീസ് ചെയ്ത സിനിമ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ഇതിന് പിന്നാലെ, കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ തനിക്കെതിരെ നല്‍കിയ കേസ് തനിക്ക് മാനനഷ്ടം വരുത്തിവെച്ചു എന്നതാണ് പരാതി.
സിനിമയ്ക്ക് സല്‍മാന്‍ഖാനുമായി കരാറില്‍ ഏര്‍പ്പെട്ടത് 10 കോടി രൂപയ്ക്കാണ്. സല്‍മാന്‍ 8 കോടിരൂപ പ്രതിഫലം വാങ്ങുന്ന സമയത്താണ് രണ്ടുകോടി രൂപ അധികം നല്‍കിയത്. സിനിമ മികച്ച കലക്ഷന്‍ നേടുകയാണെങ്കില്‍ 15 കോടി രൂപ കൂടി തരണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാല്‍, ചിത്രം പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിക്കാത്തതോടെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി.

സിനിമ പരാജയപ്പെട്ടെങ്കിലും നേരത്തെ വാഗ്ദാനം ചെയ്ത 15 കോടി രൂപ വേണമെന്നായിരുന്നു സല്‍മാന്റെ ആവശ്യം. എന്നാല്‍ മികച്ച ലാഭം നേടിയാല്‍ മാത്രം തരാമെന്ന് കരാറുണ്ടാക്കിയശേഷം ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കുന്നത് ശരിയല്ലെന്ന് താന്‍ വാദിച്ചു. കേസ് കോടതിയില്‍ എത്തിയെങ്കിലും കോടതി തനിക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്.
സിനി ആന്‍ഡ് ടി.വി ആര്‍ട്ടിസ്റ്റ് അസോസിയേഷനും തനിക്ക് അനുകൂലമായാണ് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളം തനിക്കുണ്ടായ മനോവ്യഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് വിജയ് ഗിലാനി പറയുന്നു. കേസ് നടത്തിപ്പിനായി ഒട്ടേറെ പണം നഷ്ടപ്പെട്ടു. കൂടാതെ തന്റെ പേര് കളങ്കപ്പെട്ടതായും മാനനഷ്ടം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications