Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമത അടക്കമുളളവരുമായി സഖ്യത്തിനാണ് താൽപര്യം', രാഹുലിന്റെ ടിഎംസി വിമർശനത്തിന് പിറകെ വീരപ്പ മൊയ്‌ലി

tmc

റായ്പൂര്‍: തൃണമൂലിന് എതിരെയുളള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെ സഖ്യത്തിനുളള താല്‍പര്യം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. പ്രാദേശിക രാഷ്ട്രീയത്തിലെ കരുത്തരായ മമത ബാനര്‍ജിയും നിതീഷ് കുമാറും കെ ചന്ദ്രശേഖര്‍ റാവുവും അടക്കമുളളവരുമായി സമവായത്തിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ വീരപ്പ മൊയ്‌ലി പറഞ്ഞു.

മമത ബാനര്‍ജിയും നിതീഷ് കുമാറും കെ ചന്ദ്രശേഖര്‍ റാവുവും ആയിട്ടുളള പ്രശ്‌നങ്ങള്‍ തങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. പ്രതിപക്ഷ സഖ്യത്തെ തങ്ങള്‍ മുന്നില്‍ നിന്ന് നയിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഉറപ്പാക്കും കോണ്‍ഗ്രസ് സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തങ്ങള്‍ ശക്തരായാല്‍ മാത്രമേ നയിക്കാന്‍ സാധിക്കൂ, വീരപ്പ മൊയ്‌ലി എന്‍ഡിടിവിയോട് പ്രതികരിച്ചു.

rahul gandhi

ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെയാണ് വീരപ്പ മൊയ്‌ലിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം മേഘാലയയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചരിത്രം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം- പശ്ചിമ ബംഗാളില്‍ നടക്കുന്ന അഴിമതിയേയും അക്രമങ്ങളേയും കുറിച്ച് അറിയാം. അവരുടെ പാരമ്പര്യത്തെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. അവര്‍ ഗോവ തിരഞ്ഞെടുപ്പില്‍ വലിയ തോതിലാണ് പണമൊഴുക്കിയത്. ബിജെപിയെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് തന്നെയാണ് മേഘാലയയിലും അവര്‍ ഉദ്ദേശിക്കുന്നത്. മേഘാലയയില്‍ തൃണമൂല്‍ ലക്ഷ്യമിടുന്നത് ബിജെപിയെ ശക്തിപ്പെടുത്താനും അവരെ അധികാരത്തിലെത്തിക്കാനുമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് നേരെ വിപരീതമായ പ്രസ്താവനയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും നേരത്തെ നടത്തിയത്. 2024ല്‍ ബിജെപിയെ നേരിടുന്നതിന് വേണ്ടി കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു എന്നാണ് ഖാര്‍ഗെ പറഞ്ഞത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സ്വത്താണ്. താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 60 വര്‍ഷമായിരിക്കുന്നു. ശക്തിയും ദൗര്‍ബല്യങ്ങളും തങ്ങള്‍ക്ക് അറിയാം. തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും, എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ കുറിച്ചുളള ചോദ്യത്തിന് വീരപ്പ മൊയ്‌ലി നല്‍കിയ മറുപടി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിലുളള അതൃപ്തി അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കഴിവില്ലായ്മയും പ്രസക്തി ഇല്ലായ്മയും അരക്ഷിതാവസ്ഥയും അവരെ വല്ലാത്ത വിഷമാവസ്ഥയിലാക്കിയിരിക്കുകയാണ്. തങ്ങളെ ആക്രമിക്കുന്നതിന് പകരം സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ പരിശോധിക്കുകയാണ് രാഹുല്‍ ഗാന്ധി വേണ്ടത്. തങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം പണമല്ല, ജനങ്ങളുടെ സ്‌നേഹമാണ്, അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+