വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു! ജനങ്ങളെ സേവിക്കാനാണെന്ന് വിദ്യാലക്ഷ്മി
കൃഷ്ണഗിരി: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്റെ മകള്‍ വിദ്യാറാണിയാണ് ബിജെപി പ്രാഥമികാംഗത്വം സ്വീകരിച്ചത്. വിദ്യാ റാണി അഭിഭാഷകയാണ്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് വിദ്യാ റാണി ബിജെപി അംഗത്വമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ മുരളീധര്‍ റാവു, വിദ്യാ റാണിക്ക് പാര്‍ട്ടി അംഗത്വം കൈമാറി.
ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന് അടക്കമുളള പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. വീരപ്പന്-മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. സാമൂഹ്യ പ്രവര്‍ത്തക കൂടിയായ വിദ്യാ ലക്ഷി ആദിവാസികള്‍ക്കിടയിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

അച്ഛനായ വീരപ്പൻ ലക്ഷ്യമിട്ടത് ജനസേവനം ആയിരുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച് സംസാരിക്കവേ വിദ്യ ലക്ഷ്മി പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കാന്‍ അദ്ദേഹം സ്വീകരിച്ച വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും വിദ്യാ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക, കേരളം, തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളില്‍ വനംകൊളള നടത്തി കുപ്രസിദ്ധനാണ് വീരപ്പന്. കാട് വാണ വീരപ്പനെ പിടികൂടാന്‍ മൂന്ന് സംസ്ഥാനങ്ങളിലേയും പോലീസ് 20 വര്‍ഷത്തോളം വല വിരിച്ചിരുന്നു. ആനക്കൊമ്പും ചന്ദനത്തടിയും ആയിരുന്നു വീരപ്പന് പ്രധാനമായും കൊളള നടത്തിയിരുന്നത്. 124ഓളം പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വീരപ്പന്റെ കയ്യാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ 2004ല്‍ വീരപ്പനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications