Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിമാര്‍ക്കൊപ്പം ആടിപ്പാടിയവര്‍ക്ക് ഇപ്പോള്‍ മുഖ്യമന്ത്രിയാകണം; വിജയിയ്‌ക്കെതിരെ വീരപ്പന്റെ ഭാര്യ

ചെന്നൈ: കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ ശവകുടീരത്തില്‍ ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഭാര്യയും തമിഴ്നാട് ലൈവ്ലിഹുഡ് റൈറ്റ്സ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി അംഗവുമായ മുത്തുലക്ഷ്മി വീരപ്പന്‍. സംസ്ഥാന സര്‍ക്കാരിനോടാണ് മുത്തുലക്ഷ്മി ഇക്കാര്യം ആവശ്യപ്പെട്ടത്. ദിണ്ടിഗലിനടുത്തുള്ള ചിന്നലപട്ടിയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയോടായിരുന്നു മുത്തുലക്ഷ്മിയുടെ അഭ്യര്‍ത്ഥന.

വീരപ്പന്റെ സ്മാരകത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയിക്കണമെന്നും മുത്തുലക്ഷ്മി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പെരിയസാമി അവര്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം പ്രസ്തുത ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മുത്തുലക്ഷ്മി നടന്‍ വിജയ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും ഉന്നയിച്ചു.

Veerappan

'ഇന്ന് പലരും തമിഴ്നാട് ഭരിക്കണമെന്ന് സ്വപ്നം കാണുന്നു. അവര്‍ നടിമാരോടൊപ്പം നൃത്തം ചെയ്ത് പണം സമ്പാദിച്ച ശേഷം അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെടുന്നു. അത്തരം വ്യക്തികള്‍ക്ക് നാം ഇവിടെ ഇടം നല്‍കരുത്,' മുത്തുലക്ഷ്മി പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് തമിഴര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് മുത്തുലക്ഷ്മി ആരോപിച്ചു.

''ഇക്കാരണത്താല്‍, തമിഴര്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മള്‍ ഇത് ഗൗരവമായി കാണണം,' മുത്തുലക്ഷ്മി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തമിഴ്നാട്ടിലെ പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ശ്രീലങ്കയിലെ തമിഴരുടെ മേല്‍ സിംഹളര്‍ നിയന്ത്രണം ഏറ്റെടുത്തതുമായാണ് ഇതിനെ അവര്‍ താരതമ്യം ചെയ്തത്.

''സിംഹളര്‍ ശ്രീലങ്കയില്‍ തമിഴ് നേതൃത്വത്തെ നശിപ്പിച്ചതുപോലെ, ബിജെപി തമിഴ്നാടിന്റെ രാഷ്ട്രീയ പാര്‍ട്ടികളെ നശിപ്പിച്ച് സംസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്,' മുത്തുലക്ഷ്മി കുറ്റപ്പെടുത്തി. വീരപ്പന്റെ മകള്‍ വിദ്യാറാണിയും സീമാന്റെ നാം തമിഴര്‍ കക്ഷി അംഗമായി രാഷ്ട്രീയത്തിലുണ്ട്. 1990-2000 കാലത്ത് തമിഴ്‌നാട്, കേരളം, കര്‍ണാടക വനമേഖലകള്‍ അടക്കിവാണിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പന്‍.

ചന്ദനക്കടത്തും മറ്റുമായി സത്യമംഗലം കാട് അടക്കി വാണിരുന്ന വീരപ്പന്‍ അക്കാലത്ത് തെന്നിന്ത്യയിലെ സെലിബ്രിറ്റികളുടെയടക്കം പേടി സ്വപ്‌നമായിരുന്നു. കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ 2000 ജൂലൈ 30 ന് വീരപ്പന്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ് കുമാറിനെ വിട്ടയച്ചത്. 2004 ഒക്ടോബറിലാണ് വീരപ്പന്‍ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+