Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരേന്ദ്രകുമാര്‍ ഇനി ജെഡിയുവിനൊപ്പം

ദില്ലി: വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടി ഇനി ജനതാദള്‍ യുണൈറ്റഡില്‍. പാര്‍ട്ടിയുടെ ലയനം സംബന്ധിച്ച് തീരുമാനമായി. വീരേന്ദ്രകുമാറും ജെഡിയു ദേശീയ പ്രസിഡന്റ് ശരദ് യാദവും ദില്ലിയില്‍ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലയന സമ്മേളനം കേരളത്തിലാകും നടക്കുക.

ദേശീയ തലത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ അംഗമായിരുന്ന ജനതാദള്‍ യുണൈറ്റഡ് കഴിഞ്ഞ വാര്‍ഷമാണ് ബിജെപിയോട് പിരിഞ്ഞത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

Veeru Sharad

എല്‍ഡിഎഫില്‍ ആയിരുന്ന വീരേന്ദ്രകുമാര്‍ 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മുന്നണി വിട്ടത്. ജനതാദള്‍ സെക്യുലറിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന വീരേന്ദ്രകുമാര്‍ പാര്‍ട്ടി പിളര്‍ത്തി സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പിന്നീട് യുഡിഎഫില്‍ ചേരുകയും ചെയ്തു.

ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണമാണ് ലക്ഷ്യമെന്ന് വീരേന്ദ്ര കുമാറും ശരദ് യാദവും പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിശാല മതേതര സഖ്യത്തിന് ശക്തി പകരേണ്ടത് അനിവാര്യമാണെന്ന് ഇരു നേതാക്കളും സൂചിപ്പിച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ തന്റെ പ്രിയപ്പെട്ട സഖാക്കളായിരുന്നു ശരദ് യാദവും നിതീഷ് കുമാറും എന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാവാണ് വീരേന്ദ്രകുമാറെന്ന് ശരദ് യാദവും പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഫെഡറല്‍ മുന്നണിയിലെ പ്രധാനികളായിരുന്നു ശരദ് യാദവും നിതീഷ് കുമാറും. തുടര്‍ന്നും പാര്‍ട്ടിയുടെ നിലപാടുകള്‍ ഇടത് കാഴ്ചപ്പാടോടെയാകുമെന്ന സൂചനയും ശരദ് യാദവും കൂട്ടരും നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+