ആദ്യം സല്‍ക്കാരം പിന്നീട് അറസ്റ്റ്; ഒപി ശര്‍മ്മയ്‌ക്കെതിരെ കെജ്രിവാള്‍
ദില്ലി: പട്യാല ഹൗസ് കോടതി വളപ്പിലെ അക്രമണത്തില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ ഒപി ശര്‍മയെ കാപ്പിയും ഉച്ചഭക്ഷണവും നല്‍കി സല്ക്കരിക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നെന്ന് അരവിന്ദ് കെജ്രിവാള്‍. ബിജെപിയെയും ആര്‍എസ് എസിനെയും എതിര്‍ത്താല്‍ മാത്രമാണ് കുറ്റമെന്നും ബി ജെ പി കൊലപാതകമോ ബലാത്സംഗമോ ചെയ്താല്‍ കുറ്റമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എട്ട് മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒപി ശര്‍മ്മ പറഞ്ഞിരുന്നു എന്നാല്‍ അറസ്റ്റിനു ശേഷം അദ്ദേഹത്തെ ഉച്ചഭക്ഷണവും കാപ്പിയും നല്‍കി അതിനു ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയുമായിരുന്നെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാളിന്റെ പരിഹാസ ട്വീറ്റ്.
ഇടത് നേതാവ് അമീഖി ജമാനിയെ തിങ്കളാഴ്ച ശര്‍മ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ ആദ്യം അമീഖി തന്നെ മര്‍ദ്ദിക്കുകയായിരുന്നു. എന്റെ സുരക്ഷയ്ക്കും രാജ്യത്തിനും വേണ്ടി താന്‍ അത് പ്രതിരോധിക്കുകയായിരുനെന്നും ശര്‍മ പറഞ്ഞു.












Click it and Unblock the Notifications