കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

71% ഇന്ത്യക്കാരും നോണ്‍വെജിറ്റേറിയനാണ് മോദിജീ..കണക്കുകള്‍ നോക്കൂ...

ഇന്ത്യ വെജിറ്റേറിയന്‍ രാജ്യമല്ല

  • By Anoopa
Google Oneindia Malayalam News

ദില്ലി: കന്നുകാലി അറവ് നിരോധനവും അതെത്തുടര്‍ന്നുള്ള ബീഫ് ഫെസ്റ്റിവലുകളും വിവാദങ്ങളും പൊടിപൊടിക്കുകയാണ്. വെജിറ്റേറിയന്‍ രാജ്യമെന്ന പേരാണ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കുള്ളതെങ്കിലും അത്തരം ഇമേജുകളെ കാറ്റില്‍ പറത്തുന്ന കണക്കുകള്‍ നമുക്കു മുന്നിലുണ്ട്.

കലിയടങ്ങുന്നില്ല...മോറ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കും..കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശംകലിയടങ്ങുന്നില്ല...മോറ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കും..കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

കുംബ്ലെയുടെ തീരുമാനങ്ങൾ കോഹ്‌ലി അറിഞ്ഞില്ല.. പുതിയ കോച്ച് വരുന്നതിൽ സീനിയർ താരങ്ങൾക്കും സന്തോഷം...?

മറ്റൊന്നുമല്ല, 15 വയസ്സിനു മുകളിലുള്ള 71% ഇന്ത്യക്കാരും നോണ്‍വെജിറ്റേറിയനാണ് എന്നതുതന്നെ. രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് സര്‍വേ നടത്തിയിരിക്കുന്നത്. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് തെലുങ്കാനയാണ്. സംസ്ഥാനത്തെ 98.8% പുരുഷന്‍മാരും 98.6% സ്ത്രീകളും നോണ്‍ വെജിറ്റേറിയനാണ്. തൊട്ടുപിറകില്‍ പശ്ചിമബംഗാളും ആന്ധ്രയുമാണ്. ഒഡീഷ മൂന്നാം സ്ഥാനത്തും കേരളം നാലാം സ്ഥാനത്തുമാണ്. കേരളത്തില്‍ 97% ആളുകളും നോണ്‍വെജിറ്റേറിയനാണ്. വെസ്റ്റ്ബംഗാളില്‍ ഈ കണക്ക് 98.55%വും ആന്ധ്രയില്‍ 98.25% വും ഒഡീഷയില്‍ 97.35%വും ആണ്.

pic-gyutanl

തന്റെ വിദേശസന്ദര്‍ശന അവസരങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ത്യ ഒരു വെജിറ്റേറിയന്‍ രാജ്യമാണെന്ന ലോകരാഷ്ട്രങ്ങളുടെ ചിന്താഗതിയെ അരക്കിട്ടുറപ്പിക്കുക തന്നെയാണ് ഇതിലൂടെ ചെയ്തത്. എന്നാല്‍ അത്തരം വാദങ്ങളെ പാടേ ഖണ്ഡിക്കുന്ന കണക്കുകളാണ് രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടേത്.

English summary
Studies show that India is not a vegetarian nation. 71% of Indians are nonvegetarian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X