ബിജെപിയ്ക്ക് ബീഫ് മാത്രമല്ല, മുട്ടയും പറ്റില്ലേ... മധ്യപ്രദേശില്‍ നിരോധനം!
ഭോപ്പാല്‍: നമ്മുടെ നാട്ടില്‍ വെജിറ്റേറിയന്‍ എന്ന് പറഞ്ഞാല്‍ പരിപൂര്‍ണ സസ്യഭുക്കാണ്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ എഗ്ഗിറ്റേറിയന്സും ഫിഷെറ്റേറിയന്സും ഉണ്ട്. പച്ചക്കറിയ്ക്കൊപ്പം മുട്ട മാത്രം കഴിയ്ക്കുന്നവും മീന്‍ മാത്രം കഴിയ്ക്കുന്നവരും.
മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ രാജ്യത്തെ ഭക്ഷണാവകാശ പ്രവര്‍ത്തകരും ഇടതുപക്ഷവും പ്രതിപക്ഷവും ഒക്കെ രംഗത്ത് വന്നു. കാവി വത്കരണമാണ് നടക്കുന്നത് എന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ബീഫിനോട് മാത്രമല്ല, മുട്ടയോടും പ്രശ്നമാണ്. മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്കുന്ന സൂചന അതാണ്. മധ്യപ്രദേശില്‍ മാത്രമല്ല, ബിജെപി ഭരിയ്ക്കുന്ന മറ്റ് പല സംസ്ഥാനങ്ങളിലും ഈ 'മുട്ട' വിരോധം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍
ആദിവാസി മേഖലയില്‍ അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് കോഴിമുട്ട നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തടഞ്ഞിരിയ്ക്കുകയാണ്.

കാരണം എന്തെന്നോ?
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒരു വെജിറ്റേറിയന്‍ ആണ്. അത് തന്നെയാണ് പ്രശ്നവും. സസ്യഭക്ഷണ ശീലം പ്രോത്സാഹപ്പിയ്ക്കുന്നതിനാണത്രെ ഈ നീക്കം.

പകരം എന്ത്
മുട്ടയ്ക്ക് പകരം പാലും പഴങ്ങളും ആണത്രെ നല്‍കേണ്ടത്. പാലിനെ ഒരു വെജിറ്റേറിയന്‍ ഭക്ഷണമായി കണക്കാക്കാന്‍ പറ്റുമോ?

പോഷകം
ആദിവാസി മേഖലയിലെ കുട്ടികളില്‍ മിക്കവരും പോഷക്കുറവ് മൂലം ഉള്ള ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവരാണ്. അവരെ സംബന്ധിച്ച് നല്കാവുന്ന മികച്ച ഭക്ഷണ സാധനമാണ് മുട്ടയെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

കോഴിമുട്ട കൊടുക്കില്ല
താന്‍ മുഖ്യമന്ത്രിയായിരിയ്ക്കുന്നിടത്തോളം കാലം അംഗന്‍വാടികളില്‍ കോഴിമുട്ട വിതരണം ചെയ്യില്ലെന്നാണ് ശിവരാജ് സിംഗ് ചൗഹാന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

സംവേദനക്ഷമത പോകും
കോഴിമുട്ട കഴിച്ചാല്‍ കുട്ടികളുടെ സംവേദന ക്ഷമത നഷ്ടപ്പെടും എന്നാണ് മധ്യപ്രദേശിലെ ശക്തമായ സാന്നിധ്യമായ ദിഗംബര്‍ ജെയിന് മഹാസമിതിയുടെ വക്താവ് അനില്‍ ബാദ്കുല് പറഞ്ഞത്.

വെജിറ്റേറിയന്‍ ലോബി
വെജിറ്റേറിയന്‍ ലോബിയാണ് പലയിടത്തും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിനെ തിര്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണത്രെ.

രാജസ്ഥാനും ഛത്തീസ്ഗഢും
ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഢും. രണ്ടിടത്തും കുട്ടികള്‍ക്കുളള കോഴിമുട്ട വിതരണം അവതാളത്തിലാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications