കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് ബീഫ് മാത്രമല്ല, മുട്ടയും പറ്റില്ലേ... മധ്യപ്രദേശില്‍ നിരോധനം!

  • By Soorya Chandran
Google Oneindia Malayalam News

ഭോപ്പാല്‍: നമ്മുടെ നാട്ടില്‍ വെജിറ്റേറിയന്‍ എന്ന് പറഞ്ഞാല്‍ പരിപൂര്‍ണ സസ്യഭുക്കാണ്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ എഗ്ഗിറ്റേറിയന്‍സും ഫിഷെറ്റേറിയന്‍സും ഉണ്ട്. പച്ചക്കറിയ്‌ക്കൊപ്പം മുട്ട മാത്രം കഴിയ്ക്കുന്നവും മീന്‍ മാത്രം കഴിയ്ക്കുന്നവരും.

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ രാജ്യത്തെ ഭക്ഷണാവകാശ പ്രവര്‍ത്തകരും ഇടതുപക്ഷവും പ്രതിപക്ഷവും ഒക്കെ രംഗത്ത് വന്നു. കാവി വത്കരണമാണ് നടക്കുന്നത് എന്നായിരുന്നു ആക്ഷേപം.

എന്നാല്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ബീഫിനോട് മാത്രമല്ല, മുട്ടയോടും പ്രശ്‌നമാണ്. മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന അതാണ്. മധ്യപ്രദേശില്‍ മാത്രമല്ല, ബിജെപി ഭരിയ്ക്കുന്ന മറ്റ് പല സംസ്ഥാനങ്ങളിലും ഈ 'മുട്ട' വിരോധം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

ആദിവാസി മേഖലയില്‍ അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് കോഴിമുട്ട നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തടഞ്ഞിരിയ്ക്കുകയാണ്.

കാരണം എന്തെന്നോ?

കാരണം എന്തെന്നോ?

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. അത് തന്നെയാണ് പ്രശ്‌നവും. സസ്യഭക്ഷണ ശീലം പ്രോത്സാഹപ്പിയ്ക്കുന്നതിനാണത്രെ ഈ നീക്കം.

 പകരം എന്ത്

പകരം എന്ത്

മുട്ടയ്ക്ക് പകരം പാലും പഴങ്ങളും ആണത്രെ നല്‍കേണ്ടത്. പാലിനെ ഒരു വെജിറ്റേറിയന്‍ ഭക്ഷണമായി കണക്കാക്കാന്‍ പറ്റുമോ?

പോഷകം

പോഷകം

ആദിവാസി മേഖലയിലെ കുട്ടികളില്‍ മിക്കവരും പോഷക്കുറവ് മൂലം ഉള്ള ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവരാണ്. അവരെ സംബന്ധിച്ച് നല്‍കാവുന്ന മികച്ച ഭക്ഷണ സാധനമാണ് മുട്ടയെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

കോഴിമുട്ട കൊടുക്കില്ല

കോഴിമുട്ട കൊടുക്കില്ല

താന്‍ മുഖ്യമന്ത്രിയായിരിയ്ക്കുന്നിടത്തോളം കാലം അംഗന്‍വാടികളില്‍ കോഴിമുട്ട വിതരണം ചെയ്യില്ലെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

സംവേദനക്ഷമത പോകും

സംവേദനക്ഷമത പോകും

കോഴിമുട്ട കഴിച്ചാല്‍ കുട്ടികളുടെ സംവേദന ക്ഷമത നഷ്ടപ്പെടും എന്നാണ് മധ്യപ്രദേശിലെ ശക്തമായ സാന്നിധ്യമായ ദിഗംബര്‍ ജെയിന്‍ മഹാസമിതിയുടെ വക്താവ് അനില്‍ ബാദ്കുല്‍ പറഞ്ഞത്.

വെജിറ്റേറിയന്‍ ലോബി

വെജിറ്റേറിയന്‍ ലോബി

വെജിറ്റേറിയന്‍ ലോബിയാണ് പലയിടത്തും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിനെ തിര്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണത്രെ.

രാജസ്ഥാനും ഛത്തീസ്ഗഢും

രാജസ്ഥാനും ഛത്തീസ്ഗഢും

ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഢും. രണ്ടിടത്തും കുട്ടികള്‍ക്കുളള കോഴിമുട്ട വിതരണം അവതാളത്തിലാണ്.

English summary
Shivraj Singh Chouhan's decision to stop the distribution of boiled eggs or egg curries in anganwadis in tribal districts may have raised eyebrows, but the Jain community plans to felicitate the Madhya Pradesh CM for respecting their sentiments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X