ലാലുവിന്‍റെ അകന്പടിവാഹനം മറിഞ്ഞു,1മരണം
കോഡെര്‍മ്മ: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് അകന്പടി പോയ വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെട്ടു. അപകടത്തെത്തുടര്‍ന്ന് ഒരാള്‍ മരിയ്ക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റാഞ്ചിയില്‍ നിന്ന് പട്‌നയിലേയ്ക്കുള്ള ലാലുവിന്റെ യാത്രയ്ക്ക് അകന്പടി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്.ഡിസംബര്‍ 17 ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
എന്നാല്‍ അണികള്‍ക്ക് അപകടം പറ്റിയ വിവരമറിയാതെ ലാലു പ്രസാദ് ബീഹാറില്‍ എത്തി. കൊഡെര്‍മ്മ താഴ്വരയ്ക്ക് സമീപത്ത് വച്ചായിരുന്നു അപടകം. അമിത വേഗതയിലായിരുന്നു വാഹനം. തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്നയാളാണ് മരിച്ചത്.

സിവാന്‍ ജില്ലയില്‍ നിന്നുള്ള വണ്ടിയാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകടമേഖലയാണ് കോഡെര്‍മ. അമിത വേഗത കൂടിയായപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ടു. ലാലു പ്രസാദ് സഞ്ചരിച്ച വാഹനത്തിന് വളരെ പിന്നിലായിട്ടായിരുന്നു അപകടത്തില്‍പെട്ട വാഹനം സഞ്ചരിച്ചത്.












Click it and Unblock the Notifications