കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപികള്‍ക്ക് തിരിച്ചടി; പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ ഇനി സ്ഥിര താമസക്കാര്‍ക്ക് മാത്രം

വിഐപികള്‍ക്ക് തിരിച്ചടി; പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ ഇനി സ്ഥിര താമസക്കാര്‍ക്ക് മാത്രം

  • By Anwar Sadath
Google Oneindia Malayalam News

പുതുച്ചേരി: ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങള്‍ വാങ്ങിയശേഷം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിഐപികള്‍ക്ക് തിരിച്ചടിയായി പുതുച്ചേരി സര്‍ക്കാരിന്റെ ഇടപെടല്‍. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാണ് കര്‍ശന നലപാട് സ്വീകരിക്കാനൊരുങ്ങുന്നത്.

ചെന്നൈയില്‍ കനത്ത മഴ, വീണ്ടും വെള്ളപ്പൊക്ക ഭീഷണി, പേടിയോടെ ജനങ്ങള്‍
ഇതുപ്രകാരം ഇനിമുതല്‍ പോണ്ടിച്ചേരിയില്‍ സ്ഥിര താമസമുള്ളവര്‍ക്കുമാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

vehicles

ഇനിമുതല്‍ പുതുച്ചേരിയിലെ അഞ്ച് ആര്‍ടിഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുകയുള്ളൂ. നിലവില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവ റദ്ദാക്കുകയും ചെയ്യും. യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് പണി തരാന്‍ ചൈന,ബ്രഹ്മപുത്രയിലെ വെള്ളമൂറ്റി മരുഭൂമിയില്‍ നഗരം പണിയാന്‍ പടുകൂറ്റന്‍ ടണല്‍
നടി അമലാ പോള്‍, ഫഹദ് ഫാസില്‍, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിന് വ്യാജ രജിസ്‌ട്രേഷന്‍ വഴി നഷ്ടമാകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് അമലാ പോള്‍, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

English summary
Vehicle registration only for permanent citizens: Puducherry Lt Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X