കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കലാപം പടരുന്നു; ബിജെപി നേതാവിന് വെടിയേറ്റു, വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

Google Oneindia Malayalam News

കൊല്‍ക്കത്ത: അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില്‍ സംഘര്‍ഷം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭത്പാര നിയമസഭാ മണ്ഡലത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയുടെ നേതാവിന് വെടിയേറ്റു. തൊട്ടുപിന്നാലെ രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി. പലയിടത്തും വെടിവെയ്പ്പ് നടന്നതായിട്ടാണ് വിവരം. കൂടുതല്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിജെപി പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണം നടത്തിയതെന്ന് ബിജെപി കുറ്റപ്പെടുത്തി.

Ma

വെടിവയ്പിന് പുറമെ ബോംബേറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷ മേഖല. ബിജെപി നേതാവ് അര്‍ജുന്‍ സിങിന് വെടിയേറ്റതോടെയാണ് സംഘര്‍ഷം പല ഭാഗങ്ങളിലുമുണ്ടായത്. രണ്ടു കാറുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തില്‍ പരസ്പരം പഴിചാരുകയാണ്. പുറത്ത് നിന്ന് ബിജെപി കൊണ്ടുവന്ന ആളുകളാണ് ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് പ്രധാന സ്ഥാനാര്‍ഥികളാണ് തൃണമൂല്‍ നേതാവ് മദന്‍ മിത്രയും ബിജെപി നേതാവ് പവന്‍ സിങും. പവന്‍ സിങിന്റെ അച്ഛന്‍ അര്‍ജുന്‍ സിങിനാണ് വെടിയേറ്റത്. ഇദ്ദേഹമായിരുന്നു നേരത്തെ ഭത്പാരയിലെ എംഎല്‍എ. ബാരക്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി എംഎല്‍എ പദവി രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഭത്പാരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടിദില്ലിയില്‍ അന്ത്യ നിമിഷം മാറിമറിഞ്ഞു; കോണ്‍ഗ്രസ് മുന്നേറ്റം സൂചിപ്പിച്ച് കെജ്രിവാള്‍, എഎപിക്ക് അടി

മദന്‍ മിത്ര ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ്. ബംഗാളില്‍ മമത സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ഇദ്ദേഹത്തെയാണ് തൃണമൂല്‍ ഭത്പാരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. നാരദ ടേപ് വിവാദത്തിലും മദന്‍ മിത്രയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്രസേനയ്ക്കാണ് കൈമാറിയിരിക്കുന്നത്. കേന്ദ്രസേന ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണം.

English summary
Vehicle Set Ablaze, BJP leader shot, Bombs Hurled In Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X