പൊലീസുകാരന് നേരെ വാഹനം ഓടിച്ച് കയറ്റി: ഗുജറാത്തില്‍ എഎപി നേതാവ് അറസ്റ്റില്‍
അഹമ്മദാബാദ്: പൊലീസുകാരനെതിരെ അതിക്രമം നടത്തിയ ഗുജറാത്ത് ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗം നേതാവ് യുവരാജ്‌സിംഗ് ജഡേജയെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ബോണറ്റിലൂടെ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. മറ്റ് കുറ്റങ്ങൾക്കൊപ്പം, ചൊവ്വാഴ്ച രാത്രി ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത ജഡേജയ്‌ക്കെതിരെ ഐപിസി സെക്ഷൻ 307 പ്രകാരം "കൊലപാതകശ്രമത്തിന്" കേസെടുത്തിട്ടുമുണ്ട്. എഎപി നേതാവിന്റെ പ്രവൃത്തി കോൺസ്റ്റബിളിന്റെ മരണത്തിന് വരെ ഇടയാക്കാവുന്നതായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ അഭയ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി (എ എ പി) നേതാവിനെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. പോലീസ് റിമാൻഡ് ചെയ്യാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം കെ റാണ പറഞ്ഞു. ഗാന്ധിനഗർ പോലീസ് സ്‌റ്റേഷന് സമീപം സമരത്തിനെത്തിയ ചില ഉദ്യോഗാർത്ഥികളെ പിന്തുണയ്‌ക്കാൻ എത്തിയതായിരുന്നു എഎപി നേതാവ് ജഡേജ. ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിഷേധത്തിനെത്തിയ ജഡേജ വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. വാഗ്വാദത്തിനൊടുവിൽ പോലീസുകാരനെ ആക്രമിച്ച ജഡേജ, ഓടിരക്ഷപ്പെട്ട് കാറിൽ കയറുകയായിരുന്നു. ഇതിനിടെ പോലീസുകാരിൽ ഒരാൾ കാറിന് മുന്നിൽ വന്നുനിന്ന് ജഡേജയെ തടയുകായിരുന്നു എന്നാൽ പോലീസുകാരന് നേരെ ജഡേജ വാഹനം ഓടിച്ച് കയറ്റി.തനിക്ക് നേരെ പാഞ്ഞടുത്ത കാർ ഇടിക്കാതിരിക്കാൻ പോലീസുകാരൻ ബോണറ്റിലേക്ക് ചാടിക്കയറുകയായിരുന്നു.
Recommended Video
"ഈ സംഭവം മുഴുവൻ ജഡേജയുടെ കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ ക്യാമറയും ജഡേജയുടെ മൊബൈൽ ഫോണുകളും ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്," ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.












Click it and Unblock the Notifications