കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടി കൊല്ലപ്പെട്ട സംഭവം:അക്രമാസക്തരായി ജനക്കൂട്ടം,ബസിനും പോലീസ് വാഹനത്തിനും തീയിട്ടു

Google Oneindia Malayalam News

കൊൽക്കത്ത: പത്താം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുക്കിയെന്നും കേസിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കൊൽക്കത്തയെയും സിൽഗുരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ 31ലാണ് ഞായറാഴ്ച വൈകിട്ടോടെ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സ്കൂൾ വിദ്യാർത്ഥിനിക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

 കുതിരക്കച്ചവടത്തിൽ വസുന്ധരെ രാജെയ്ക്കും പങ്ക്? ഏജന്റുമായി അടുത്ത ബന്ധം,ആരോപണമുയർത്തി കോൺഗ്രസ് എംഎൽഎ കുതിരക്കച്ചവടത്തിൽ വസുന്ധരെ രാജെയ്ക്കും പങ്ക്? ഏജന്റുമായി അടുത്ത ബന്ധം,ആരോപണമുയർത്തി കോൺഗ്രസ് എംഎൽഎ

അക്രമാസക്തരായ പ്രതിഷേധക്കാർ സർക്കാർ ബസുകളും പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് കന്നത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ പ്രദേശത്ത് വെച്ച് ഏറ്റുമുട്ടലും ഉണ്ടായിരുന്നു. തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് പ്രതിഷേധം ഉടലെടുക്കുന്നത്. ഇതിനിടെ മൂന്നോളം ബസുകളും പോലീസ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീ കൊളുത്തുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ പ്രതിഷേധക്കാരെ പിരിച്ചുവിട്ടെങ്കിലും പ്രതിഷേധക്കാർ മറ്റൊരു റോഡിലേക്ക് നീങ്ങി അമ്പും വില്ലും ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ തുടങ്ങി.

wb-159517

പത്താം ക്ലാസിൽ വിജയിച്ച പെൺകുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മരച്ചുവട്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതെന്നാണ് പെൺകുട്ടിയുടെ സഹോദരി നൽകുന്ന വിവരം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ഈ സ്ഥലത്ത് നിന്ന് ലഭിച്ച ബൈക്കുകും മൊബൈൽ ഫോണുകളും പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് പോലീസ് നൽകുന്ന വിവരം വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്നാണ്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശാരീരിക പീഡനത്തിന് ഇരയായതിന്റെ സൂചനകളില്ലെന്നും കൊൽക്കത്ത പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

English summary
Vehicles set on fire by protesters after death of 10th student in Kolkatta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X