പാമ്പിനെയും പഴുതാരയെയും ഒരേ കുട്ടയില്‍ കൊണ്ടു പോകാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ചിരുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒടുവില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഭരണത്തെ പുകഴ്ത്തിയാണ് വെള്ളാപ്പള്ളി സംസാരിച്ചത്. കേരളം കണ്ട ഏറ്റവും നാണംകെട്ട മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സിപിഎം പറയുമ്പോള്‍ വെള്ളാപ്പള്ളി നേരെ തിരിച്ചാണ് പറഞ്ഞത്.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പാമ്പിനെയും പഴുതാരയെയും ഒരേ കുട്ടയില്‍ കൊണ്ടു പോകാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് പാര്‍ട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

അതുകൊണ്ടു തന്നെ ബിഡിജെഎസിന്റെ നയം പറയാന്‍ തനിക്കറിയില്ല. ബിഡിജെഎസ് തന്റെ പാര്‍ട്ടിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുമായി യാതൊരു ധാരണയിലുമെത്തിയിട്ടില്ല. ചര്‍ച്ച നടത്തുന്നുവെന്നത് ആ പാര്‍ട്ടിയുമായുള്ള ധാരണയെന്ന് ധരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയും ബിഡിജെഎസും തമ്മില്‍ രഹസ്യചര്‍ച്ചകള്‍ നടത്തുന്നുവെന്നുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.












Click it and Unblock the Notifications