കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുല ദളിതനോ? നിലപാട് മാറ്റി കലക്ടര്‍

Google Oneindia Malayalam News

ഗുണ്ടൂര്‍: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ജാതി സംബന്ധിച്ച വിവാദം വീണ്ടും കൊഴുക്കുന്നു. രോഹിതിന്റെ ജാതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും പുതിയ അന്വേഷണം നടത്തണമെന്നാണ് ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാണ്ടെയുടെ ഇപ്പോഴത്തെ നിലപാട്.

യഹൂദവിരുദ്ധ വികാരം; ഈത്തപ്പഴത്തിനെതിരെ സോഷ്യല്‍ മീഡിയയഹൂദവിരുദ്ധ വികാരം; ഈത്തപ്പഴത്തിനെതിരെ സോഷ്യല്‍ മീഡിയ

രോഹിത് ദളിതനാണെന്ന് കാന്തിലാല്‍ ദാണ്ഡെ നേരത്തെ ഔദ്യോഗികമായി സ്ഥിതീകരിച്ചിരുന്നു. ദേശീയ പട്ടിക ജാതി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രോഹിത് പട്ടിക ജാതി സമുദായംഗമാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയത്. ഗുണ്ടൂര്‍ നഗരസഭയും ഗുര്‍ജാല നഗരസഭയും നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ രോഹിതിന്റെ ജാതി വ്യത്യസ്തമാണ്.

Rohith Vemula

ഗുണ്ടൂര്‍ നഗരസഭയുടെ റിപ്പോര്‍ട്ടില്‍ രോഹിത് വെമുല ദളിതനെന്നും ഗുര്‍ജാല നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പിന്നാക്ക വിഭാഗക്കാരനുമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്.

ഒബിസി വിഭാഗത്തില്‍ പെടുന്ന വെഡെര സമുദായംഗമാണ് വെമുലയെന്ന് പിതാവ് മണികുമാര്‍ പറഞ്ഞതാണ് ജാതി സംബന്ധിച്ച് വിവാദമുയരാന്‍ കാരണമായത്. എന്നാല്‍ വിവാഹമോചിതയായിരുന്ന വെമുലയുടെ അമ്മ തങ്ങള്‍ പട്ടിക ജാതിക്കാരാണെന്ന് നേരത്തെ പറയുകയും ചെയ്തിരുന്നു.

ജനുവരി 17നാണ് സര്‍വ്വകലാശാല അധികൃതരുടെ സമീപനത്തില്‍ മനംനൊന്ത് രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. വെമുലയുടെ മരണം രാജ്യത്തെ കലാലയങ്ങളില്‍ വന്‍ പ്രഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്ര മന്ത്രിക്കെതിരെയും വൈസ് ചാന്‍സിലര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ കലക്ടര്‍ ജാതി സംബന്ധിച്ച് സ്ഥിതീകരണം നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നാണ് പോലീസിന്റെ നിലപാട്.

English summary
In a fresh controversy over the caste of Rohith Vemula, the Hyderabad university research scholar who had committed suicide in January this year, a fresh probe has been ordered by a Guntur district collector to determine whether he was a Dalit or not. The Guntur district collector, Kantilal Dande, has said that Vemula's caste status is shrouded in 'ambiguity'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X