പലിശക്കെടുത്തത് 50,000 തിരിച്ചക്കേണ്ടി വന്നത് 7 ലക്ഷം: മാനസിക പീഡനം മൂലം യുവാവ് കൊല്ലപ്പെട്ടു
ഗുണ്ടൂര്‍: പലിശക്കാരന്റെ മാനസിക പീഡനം മൂലം യുവാവ് മരിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ ടഡയ്യ എന്ന യുവാവാണ് ശനിയാഴ്ച മരിച്ചത്.50,000 രൂപ പലിശക്കെടുത്ത ഇയാള്‍ക്ക് തിരിച്ചടക്കേണ്ടി വന്ന തുക 7 ലക്ഷമാണ്.
ഇത്രയും വലിയ തുക കൂലി വേലക്കാരനായിരുന്ന ടഡയ്യ്ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. 50,000 രൂപയ്ക്ക് പുറമെ 1 ലക്ഷം രൂപയും മറ്റൊരു സ്ഥാപനത്തില്‍ നിന്നും ഇയാള്‍ പലിശയ്ക്ക് എടുത്തിട്ടുണ്ട്.പലിശക്കാരന്‍ ഇയാളെ നിരന്തരമായി വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് അയ്യല്‍വാസികള്‍ പറയുന്നു.

മാനസികമായും ശാരീരികമായും വളരെ നാളായി തകര്‍ന്ന അവസ്ഥയിലായിരുന്നു ടഡയ്യ. പലിശക്കാരന്‍ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തി പോയതിന് തൊട്ടു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ടഡയ്യ വീട്ടില്‍ മരിച്ചു കിടക്കുന്നതായി അയ്യല്‍വാസികള്‍ കണ്ടത്.












Click it and Unblock the Notifications