മോദി ദൈവത്തിന്റെ വരദാനമോ അതോ കോര്‍പ്പറേറ്റുകളുടേയോ: മനീഷ് തിവാരി
ദില്ലി: മോദി ദൈവത്തിന്റെ വരദാനമാണെന്ന് പുകഴ്ത്തിയ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോദി ദൈവത്തിന്റെ വരദാനമാണോ അതോ കോര്‍പ്പറേറ്റുകളുടെ വരദാനമാണോ എന്ന് തിവാരി ചോദിച്ചു.

സംവരണത്തെ കുറിച്ച് മോദി പറഞ്ഞ വാക്കുകളെയെല്ലാം അദ്ദേഹം വിമര്‍ശിച്ചു. സാധാരണക്കാരന് എന്തുകൊണ്ട് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സംവരണം പുനപരിശോധിക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസല്ല മോഹന്‍ ഭഗവത് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറു ദിവസത്തിനുള്ളില്‍ എല്ലാവരുടെയും ബാങ്ക് അക്കൊണ്ടുകളില്‍ നിക്ഷേപിക്കുമെന്നും പിന്നീട് തിരിച്ച് കിട്ടും എന്നും പറഞ്ഞ 15 ലക്ഷത്തിന് എന്ത് സംഭവിച്ചു? എന്തുകൊണ്ട് ഭക്ഷ്യ വില ഉയര്‍ന്നു പോകുന്നുവെന്നും 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വാഗ്ദാനങ്ങലെ ചൂണ്ടിക്കാട്ടി തിവാരി ചോദിച്ചു.












Click it and Unblock the Notifications