കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല സുഹൃത്തിനെ നഷ്ടമായി, ജയ്പാല്‍ റെഡ്ഡിയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് വെങ്കയ്യ നായിഡു!!

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു. കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡിയുടെ മരണത്തില്‍ അനുശോചനം അറിയിക്കവേയാണ് നായിഡു പൊട്ടിക്കരഞ്ഞു. വെങ്കയ്യ നായിഡു ആത്മസുഹൃത്തായിരുന്നു ജയ്പാല്‍ റെഡ്ഡി. ഇരുവരും ആന്ധ്രപ്രദേശില്‍ നിന്നുള്ള നേതാക്കളാണ്. രാജ്യസഭയില്‍ ജയ്പാല്‍ റെഡ്ഡിയുടെ വിയോഗത്തില്‍ നേതാക്കളെല്ലാം അനുശോചിച്ചിരുന്നു. നായിഡുവാണ് ഇക്കാര്യങ്ങളില്‍ അധ്യക്ഷത വഹിച്ചത്.

1

മികച്ച പ്രസാംഗികനായിരുന്നു ജയ്പാല്‍ റെഡ്ഡി. അതോടൊപ്പം ഭരണകാര്യങ്ങളിലും അദ്ദേഹം മിടുക്കനായിരുന്നു. ആന്ധ്രപ്രദേശ് നിയമസഭയില്‍ ഞങ്ങള്‍ രണ്ട് തവണ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970കളിലാണ് ഞങ്ങള്‍ രണ്ട് സര്‍ക്കാരുകളുടെ ഭാഗമായത്. അദ്ദേഹത്തിനൊപ്പം ഒരു ബെഞ്ചിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അത്രയ്ക്ക് ആത്മാര്‍ത്ഥ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നുവെന്ന് നായിഡു പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ചായിരുന്നു പ്രഭാത ഭക്ഷണം കഴിച്ചിരുന്നത്. അതോടൊപ്പമായിരുന്നു പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നത്. രാവിലെ ഏഴു മണിയോടെയുള്ള പ്രഭാത ഭക്ഷണത്തോടെയായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഞങ്ങളുടേതായ വഴിയില്‍ തര്‍ക്കിച്ചിരുന്നു പരസ്പരം. ഒരേ ബെഞ്ചില്‍ ഇരുന്നതും ആ ആത്മബന്ധം കാരണമാണ്. മരിക്കുന്നത് വരെ ആ ബന്ധം തുടര്‍ന്നിരുന്നുവെന്ന് നായിഡു പറയുന്നു.

അതേസമയം രാജ്യസഭ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഒരു മിനുട്ട് മൗനമാചരിച്ചു. എനിക്ക് വികാരങ്ങള്‍ നിയന്ത്രിക്കാനാവുന്നില്ല, 40 വര്‍ഷത്തോളം അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നു ഞാന്‍. അതുകൊണ്ടാണ് എനിക്ക് വിഷയം സഹിക്കാനാവാത്തതെന്നും നായിഡു പറഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. അക്കാലത്ത് രാവിലെ എട്ട് മണിക്ക് നിയമസഭ ചേരാറുണ്ടായിരുന്നു. ഞങ്ങള്‍ ഏഴ് മണിക്ക് ഒത്തുകൂടാറുണ്ടായിരുന്നു. നിരവധി കാര്യങ്ങള്‍ അറിയാനായിരുന്നു ആ വരവ്. ഭാഷകള്‍ക്ക് മേല്‍ പ്രാവീണ്യവും, അഗാധമായ പാണ്ഡിത്യവും ജയ്പാല്‍ റെഡ്ഡിക്കുണ്ടായിരുന്നു. അദ്ദേഹം വിയോഗം താങ്ങാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!

English summary
venkaiah naidu mourns death of jaipal reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X