കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ കളികള്‍ തകര്‍ന്നു, ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി, ഇനി സുപ്രീം കോടതിയിലേക്ക്!

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിന് പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഏറെ പ്രതീക്ഷയോടെ നല്‍കിയ ഈ നോട്ടീസ് പക്ഷേ ഉപരാഷ്ട്രപതി തള്ളിയിരിക്കുകയാണ്. ഇതോടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം നിരാശരായിരിക്കുകയാണ്. നേരത്തെ നോട്ടീസില്‍ ഉപരാഷ്ട്രപതി ചര്‍ച്ചകള്‍ നടത്തി തുടങ്ങിയത് പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു.

എന്നാല്‍ നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ ഇംപീച്ച്‌മെന്റിന്റെ ആവശ്യം ഇല്ലെന്ന അഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് നോട്ടീസ് തള്ളാന്‍ ഉപരാഷ്ട്രപതി തീരുമാനിച്ചത്. ഉപരാഷ്ട്രപതിയുടെ നടപടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അതേസമയം വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് ആശ്വാസം

ചീഫ് ജസ്റ്റിസിന് ആശ്വാസം

പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ഏറ്റവുമധികം ഞെട്ടിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയായിരുന്നു. ഏഴ് പ്രതിപക്ഷ പാര്‍ട്ടികളിലെ 71 എംപിമാര്‍ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാ അധ്യക്ഷന് സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കങ്ങളെല്ലാം നടത്തിയത്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീം കോടതിക്ക് താല്‍പര്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ലോയയുടെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതും നോട്ടീസ് നല്‍കുന്നതിന് കാരണമായി. കേസില്‍ ചീഫ് ജസ്റ്റിസ് രാഷ്ട്രീയം കളിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതും നോട്ടീസ് നല്‍കുന്നതിന് കാരണമായെന്ന് സൂചനയുണ്ട്.

ഉപരാഷ്ട്രപതിയുടെ ചര്‍ച്ചകള്‍

ഉപരാഷ്ട്രപതിയുടെ ചര്‍ച്ചകള്‍

പ്രതിപക്ഷത്തിന്റെ നോട്ടീസ് ഉപരാഷ്ട്രപതി പരിഗണിക്കുന്നത് വൈകും എന്നായിരുന്നു നേരത്തെയുള്ള സൂചന. ഒരുപാട് നടപടിക്രമങ്ങള്‍ ഇംപീച്ച്‌മെന്റില്‍ ഉള്ളത് കൊണ്ടായിരുന്നു ഇത്. അതേസമയം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സന്ദര്‍ശനത്തിനായി എത്തിയ വെങ്കയ്യ നായിഡു സന്ദര്‍ശനം പാതിവഴിയില്‍ റദ്ദാക്കിയിട്ട് ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു. ഇത് നോട്ടീസിനെ കുറിച്ച് പഠിക്കുന്നതിനായിരുന്നു. പ്രത്യേക ചര്‍ച്ചകളും അദ്ദേഹം നടത്തി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പികെ മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിംഗ് എന്നിവരുമായിട്ട് പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു ഉപരാഷ്ട്രപതി.

ഇംപീച്ച്‌മെന്റ് വേണ്ട

ഇംപീച്ച്‌മെന്റ് വേണ്ട

രാജ്യസഭാ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇതിന് പുറമേ വെങ്കയ്യ നായിഡു ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഇംപീച്ച്‌മെന്റ് വേണ്ട എന്നാണ്. ഇതോടെ നോട്ടീസ് തള്ളാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ കളികളാണ് ഇംപീച്ച്‌മെന്റ് നല്‍കുന്നതിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. ഇത് അംഗീകരിച്ചാല്‍ നിയമവ്യവസ്ഥയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് പൊതുസമൂഹം കരുതുമെന്നും ഇവര്‍ ഉപരാഷ്ട്രപതിയോട് പറഞ്ഞിരുന്നു. നേരത്തെ ബിജെപി നേതാക്കളും ഇക്കാര്യം വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഉപരാഷ്ട്രപതി നോട്ടീസ് അംഗീകരിക്കുമെന്നും ഇതോടെ രാഷ്ട്രീയ വിജയം തങ്ങള്‍ക്ക് നേടാനാവുമെന്നും കോണ്‍ഗ്രസ് കരുതിയിരുന്നു.

സുപ്രീം കോടതിയിലേക്ക്.....

സുപ്രീം കോടതിയിലേക്ക്.....

ഉപരാഷ്ട്രപതി തള്ളിയതോടെ കോണ്‍ഗ്രസ് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ദുര്‍ബലമായതാണ് തിരിച്ചടിക്ക് കാരണമെന്നാണ് സൂചന. വെറും രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ട് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. മോശം പെരുമാറ്റമോ കേസ് കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച്ചയോ പോലുള്ള കേസ് ഉണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്‌മെന്റ് എന്നുള്ള ആവശ്യം ഉണ്ടാവാറൂള്ളൂ. ഇവിടെ ലോയ കേസ് അത്തരമൊരു കേസിന്റെ പരിധിയില്‍ വരില്ല. അതേസമയം തങ്ങള്‍ സമര്‍പ്പിച്ച നോട്ടീസിന്റെ ഗൗരവം ഉപരാഷ്ട്രപതിക്ക് മനസിലായില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതോടെയാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞത്.

കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്

കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ധനമന്ത്രി പി ചിദംബരം, ദിഗ്‌വിജയ് സിംഗ് എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. ഇംപീച്ച്‌മെന്റ് ന്യായമായ കാര്യമല്ലെന്നും ഒഴിവാക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇടപെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസിനെ സ്വാധീനിക്കുന്നുണ്ടെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. സുപ്രീം കോടതിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്ലതാവാന്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നും ഇവര്‍ പറയുന്നു. അതേസമയം ഇംപീച്ച്‌മെന്റ് നടപടികള്‍ സുപ്രീം കോടതിയിലെ പ്രത്യേക ബെഞ്ച് പരിശോധിക്കുമെന്നാണ് സൂചന.

അസാധ്യമായ കാര്യം

അസാധ്യമായ കാര്യം

ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യുക എന്നത് ഏകദേശം അസാധ്യമായ കാര്യമാണ്. നീണ്ട പ്രക്രിയ ഇതിന് ആവശ്യമാണ്. ഉപരാഷ്ട്രപത്രി സാധാരണ ഗതിയില്‍ നോട്ടീസ് പരിഗണിച്ചാല്‍ രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ പരിശോധനയ്ക്കായി അയക്കും. നോട്ടീസിലെ അംഗങ്ങളുടെ ഒപ്പും മറ്റ് കാര്യങ്ങളും നിയമപ്രകാരമാണോ നടന്നതെന്നായിരുന്നു പ്രധാനമായും പരിശോധിക്കുക. പിന്നീട് ഇത് രാജ്യസഭാ ചെയര്‍മാന് അയക്കും. ചെയര്‍മാന്‍ ഈ നോട്ടീസ് പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മൂന്നംഗ കമ്മിറ്റി ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും. മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. ഇവര്‍ ഇക്കാര്യം ഗൗരവമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും വോട്ടിംഗിലേക്ക് നീളും. ഇവിടെ ഭൂരിപക്ഷം കിട്ടിയാലും രാഷ്ട്രപതി അംഗീകരിച്ചാല്‍ മാത്രമേ ഇംപീച്ച്‌മെന്റ് നടക്കൂ.

ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്, വെങ്കയ്യ കനിഞ്ഞാല്‍ കളി മാറും!! കോണ്‍ഗ്രസില്‍ എതിര്‍പ്പ്!ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്, വെങ്കയ്യ കനിഞ്ഞാല്‍ കളി മാറും!! കോണ്‍ഗ്രസില്‍ എതിര്‍പ്പ്!

ബിജെപി നേതാവിന്റെ അതിക്രമം, ട്രെയിനില്‍ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം, അറസ്റ്റുമായി പോലീസ്ബിജെപി നേതാവിന്റെ അതിക്രമം, ട്രെയിനില്‍ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം, അറസ്റ്റുമായി പോലീസ്

രാജ്യത്ത് 'ഉഷ്ണതരംഗ' ത്തിന് സാധ്യത.. ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് മുന്നറിയിപ്പ്!രാജ്യത്ത് 'ഉഷ്ണതരംഗ' ത്തിന് സാധ്യത.. ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് മുന്നറിയിപ്പ്!

English summary
Venkaiah Naidu rejects CJI impeachment motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X