അമ്മയെ ആരാധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് വെങ്കയ്യ നായിഡു
ദില്ലി: അമ്മയെ അരാധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം. എല്ലാത്തിനെയും പരിഹസിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നും നായിഡു പറഞ്ഞു.
'വന്ദേ മാതരം' എന്ന വാക്ക് സ്വാതന്ത്ര്യ സമരകാലത്ത് എല്ലാ ഇന്ത്യക്കാരെയും ഒരുമിച്ച് നിര്‍ത്തുകയുണ്ടായി. ഇതിനര്‍ത്ഥം ഇന്ത്യക്ക് പ്രണാമം എന്നാണ്. ഇതിന് ഏതെങ്കിലും ഒരു മതത്തിന്റെ അമ്മ എന്നര്‍ത്ഥമില്ല. അമ്മ എന്നാല്‍ അമ്മ എന്നു മാത്രമാണ്. അമ്മയെ ആറാധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും വെങ്കയ്യ നായിഡു ചോദിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ സംവാദത്തിനു തയ്യാറാമെന്നും നായിഡു വ്യക്തമാക്കി. തൂക്കുമരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഭഗത് സിങ് വിളിച്ചത് 'ഭാരത് മാതാ കീ ജയ്' എന്നാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മതമെന്നത് വ്യക്തിപരമാണെന്നും വോട്ട ബാങ്ക് ലക്ഷ്യമിട്ടാണ് ഒവൈസിയുടെ പ്രസ്താവനയെന്നും നായിഡു ആരോപിച്ചു.
ബിജെപിയുടെ ദേസ സ്‌നേഹം എന്നാല്‍ ദാരിദ്ര്യത്തെ തുടച്ചു നീക്കലും സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തലുമാണെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. രാജ്യത്തിലെ മുഴുവന്‍ ജനതയുടെയും വളര്‍ച്ചയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications