• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാടകവും, കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വെങ്കയ്യ നായിഡു

  • By S Swetha

ദില്ലി: നാടകവും കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതൊരു നാഗരികതയും തഴച്ചുവളരാന്‍ ശാസ്ത്രവും സംസ്‌കാരവും അനിവാര്യമായതിനാല്‍ ഇന്ത്യയ്ക്ക് ശാസ്ത്രീയ നവോത്ഥാനവും സാംസ്‌കാരിക പുനരുജ്ജീവനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകവും കലയും നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കണം. ഭാവിയില്‍ മന്ത്രാലയം ഈ ചുമതല ഏറ്റെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതായിരുന്നു നായിഡുവിന്റെ വാക്കുകള്‍.

തമ്മിലടിയുണ്ടായില്ല, ഒറ്റക്കെട്ടായ പ്രവര്‍ത്തനം; ഷാനിമോളുടെ വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ ഇങ്ങനെ

ഡിഎച്ച്ആര്‍യുവി പ്രോഗ്രാം രാജ്യത്തൊട്ടാകെയുള്ള പ്രസ്ഥാനമായി മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സയന്‍സ് മ്യൂസിയങ്ങള്‍, സയന്‍സ് ലാബുകള്‍, ഡാന്‍സ്, മ്യൂസിക് കോഴ്‌സുകള്‍ പോലുള്ള സ്ഥിരം ഫോറങ്ങള്‍ സൃഷ്ടിക്കണമെന്ന് പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും ഉചിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും മികവിന്റെയും പുതുമയുടെയും അഭിവൃദ്ധി കൈവരിക്കുകയും വേണം. ഈ മാസം ആദ്യം ബെംഗളൂരുവിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആസ്ഥാനത്ത് ആരംഭിച്ച ധ്രുവ് പദ്ധതി, മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം, പ്രകടനം, കല, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയില്‍ മികവ് നേടുന്നതിന് ഒരു വേദി നല്‍കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 9 മുതല്‍ 12 വരെ ക്ലാസ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. സയന്‍സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളായി വേര്‍തിരിച്ച് ഈ വിദ്യാര്‍ത്ഥികള്‍ക്കായി 14 ദിവസത്തെ പരിപാടി സംഘടിപ്പിച്ചതായി എച്ച്ആര്‍ഡി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സയന്‍സ് സ്ട്രീമില്‍ നിന്നുള്ള ഓരോ ഗ്രൂപ്പും സയന്‍സ് മേഖലയിലെ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു പ്രോജക്റ്റ് നിര്‍മ്മിച്ചു. അതുപോലെ, കലാപരിപാടികളിലെ ഓരോ ഗ്രൂപ്പും കലാ-സാംസ്‌കാരിക മേഖലയിലെ ഐക്കണുകള്‍ വഴി ഉപദേശിക്കപ്പെട്ടു. ഒക്ടോബര്‍ 14 മുതല്‍ 23 വരെ ഐഐടി ദില്ലി, നാഷണല്‍ ബാല്‍ ഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.

English summary
Venkaih Naidu about theatre and art to make part of education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X