കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനം

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വഭേദഗതി ബില്ലിലൂടെ ഇന്ത്യ ഒരു തെറ്റായ തീരുമാനമാണ് സ്വീകരിക്കുക്കുന്നത ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വെങ്കട രാമകൃഷ്ണന്‍. ഞാന്‍ ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ ഇന്ത്യയോട് എനിക്ക് താല്‍പര്യമുണ്ട്. ഇന്ത്യ എപ്പോഴും സഹിഷ്ണുതയെ പ്രതീനിധീകരിക്കണമെന്നും വിജയത്തിലെത്തണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് വെങ്കട രാമകൃഷ്ണന്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് കണ്ണ് നട്ട് രാജ്യം; പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ ശ്രമംരാജ്യസഭയിലേക്ക് കണ്ണ് നട്ട് രാജ്യം; പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ ശ്രമം

വളരെ കഠിനാധ്വാനികളായ ചെറുപ്പുക്കരാണ് ഇന്ത്യയിലുള്ളത്. ലക്ഷ്യം നേടിയെടുക്കുന്നതിനായി എത്ര ദുഷ്കരമായ സാഹചര്യത്തിലും ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ രാജ്യത്തിനകത്ത് ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന തീരുമാനങ്ങള്‍ അല്ല ഭരണ നേതൃത്വം സ്വീകരിക്കേണ്ടതെന്നും വെങ്കട രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

citizenship-amendment-bill

ഇന്ത്യയിലേത് മതേതര ജനാധിപത്യമാണ്. ഏതെങ്കിലും ഒരു മതത്തിന്‍ പ്രത്യേക പ്രാധാന്യം നല്‍കേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ അടിത്തറ. അതുകൊണ്ടാമ് ഇന്ത്യയില്‍ 20 കോടി മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ പാകിസ്താനില്‍ ഒരു ശതമാനം മാത്രമാണ് മുസ്ലീംഇതര വിഭാഗക്കാര്‍ ഉള്ളത്. അതുകൊണ്ട് നമ്മല്‍ പാകിസ്താനല്ല. മതേതരത്വം കൊണ്ടാണ് നമ്മല്‍ വ്യത്യസ്തരാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മുസ്ലീങ്ങളെയും ഒഴിവാക്കിയത് എന്തുകൊണ്ട്?സര്‍ക്കാരിനെതിരെ കമലഹാസന്‍ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മുസ്ലീങ്ങളെയും ഒഴിവാക്കിയത് എന്തുകൊണ്ട്?സര്‍ക്കാരിനെതിരെ കമലഹാസന്‍

Recommended Video

cmsvideo
ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

അതേസമയം, ബില്ലിനെതിരായി ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം ഒപ്പ് വെച്ച ഹരജിയില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ലെന്നും വെങ്കിട രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാര്‍മാരാണ് അതില്‍ ഒപ്പ് വെക്കേണ്ടത് എന്നുള്ളത് കൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

English summary
venkatraman ramakrishnan Citizenship Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X