കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ബിൽ എന്തിന് പാസ്സാക്കിയെന്ന് മെഹ്ബൂബ, മറുപടിയുമായി ഒമർ, തമ്മിലടിച്ച് കശ്മീരി നേതാക്കൾ!

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസ്സാക്കാനായത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്. മുത്തലാഖ് ബില്ലിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന ഭേദഗതികള്‍ 84നെതിരെ 100 വോട്ടുകള്‍ക്കാണ് രാജ്യസഭ തളളിയത്. അതിനിടെ മുത്തലാഖ് ബില്ലിന്റെ പേരില്‍ വാക്‌പോരിലേര്‍പ്പെട്ടിരിക്കുകയാണ് ജമ്മു കശ്മീരിലെ നേതാക്കള്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയും പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും തമ്മിലാണ് വാക്‌പോര്.

പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!പുതിയ നീക്കത്തിന് ആർഎസ്എസ്, സൈനിക സ്കൂളുകൾ തുടങ്ങുന്നു, തുടക്കം ഉത്തർ പ്രദേശിൽ നിന്ന്!

സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും എന്തിനാണ് മുത്തലാഖ് ബില്‍ പാസ്സാക്കിയത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് മെഹ്ബുബ മുഫ്തി ട്വീറ്റ് ചെയ്തത്. മുസ്ലീംങ്ങളെ ശിക്ഷിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുളള നീക്കമാണിത്. രാജ്യത്തിന്റെ ഇന്നത്തെ ഈ സാമ്പത്തികാവസ്ഥയില്‍ മുത്തലാഖിനാണോ പ്രാധാന്യം നല്‍കേണ്ടത് എന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

bjp

പിന്നാലെ മെഹ്ബൂബയ്ക്ക് മറുപടിയുമായി ഒമര്‍ അബ്ദുളള രംഗത്ത് എത്തി. ഒമറിന്റെ ട്വീറ്റ് ഇങ്ങനെയാണ്: '' മെഹ്ബൂബ ജീ, ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ എങ്ങനെയാണ് വോട്ട് ചെയ്തത് എന്ന് കൂടി അന്വേഷിക്കാമായിരുന്നു. സഭയില്‍ നിന്നും വിട്ട് നിന്ന് കൊണ്ട് മുത്തലാഖ് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് നിങ്ങളുടെ എംപിമാര്‍ ചെയ്തത് എന്നും ഒമര്‍ അബ്ദുളള ട്വിറ്ററില്‍ കുറിച്ചു.

ഒമറിന് മറുപടിയുമായി മെഹ്ബൂബ മുഫ്തി വീണ്ടും രംഗത്ത് എത്തി. 1999ല്‍ ബിജെപിക്കെതിരെ സഭയില്‍ വോട്ട് ചെയ്തത് സോസ് സാഹിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നിങ്ങള്‍ക്ക് ഇത് പറയാനുള്ള ധാര്‍മിക അവകാശമില്ലെന്നാണ് മെഹ്ബൂബ ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നതിനര്‍ത്ഥം അനുകൂല വോട്ടല്ല എന്നാണെന്ന് കൂടി താങ്കളുടെ അറിവിലേക്ക് പറയുന്നു എന്നും മെഹ്ബൂബ മുഫ്തി കുറിച്ചു.

English summary
Verbal fight between Mehbooba Mufti and Omar Abdullah over Tripple talaq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X