കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധീര്‍ ചൗധരിയും കുടിയേറ്റക്കാരനെന്ന് ബിജെപി, പാര്‍ലമെന്റില്‍ പൊരിഞ്ഞ തര്‍ക്കം, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. പ്രതിപക്ഷവും ബിജെപി നേതാക്കളും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കുതര്‍ക്കം വരെ നടന്നു. ചോദ്യോത്തര വേളയില്‍ ചൗധരി ഒരു ചോദ്യം ചോദിക്കുന്നതിനിടെ ബിജെപി അംഗങ്ങള്‍ കുടിയേറ്റക്കാര്‍ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

1

ഈ സംഭവം അദ്ദേഹത്തെ ചൊടിപ്പിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം മറുപടിയും നല്‍കി. അതെ ഞാനൊരു കുടിയേറ്റക്കാരാണ്. ചിതലിനെ പോലെയാണ് ഞാന്‍. മോദിയും അമിത് ഷായും എല്‍കെ അദ്വാനിയും കുടിയേറ്റക്കാര്‍ തന്നെയാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ചൗധരിയുടെ രീതികള്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാവുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നിങ്ങളുടെ സമവാക്യ പ്രാകരമല്ല രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചൗധരിയുടെ പ്രസ്താവനയ്ക്കതെിരെ ലോക്‌സഭയില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അധീര്‍ ചൗധരി മാപ്പുപറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയെ കുടിയേറ്റക്കാരനെന്ന് വിളിച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ലോക്‌സഭയില്‍ ബിജെപി നേതാക്കള്‍ പറഞ്ഞു. സോണിയാ ഗാന്ധി വിദേശ പൗരയാണെന്ന കാര്യം ചൗധരി മറന്നുപോയോ എന്നും പ്രഹ്ലാദ് ജോഷി ചോദിച്ചു.

സ്വന്തം നേതാക്കള്‍ തന്നെ കുടിയേറ്റക്കാരായ ഒരു പാര്‍ട്ടി മറ്റുള്ളവരെയും അതേ രീതിയില്‍ കാണാന്‍ ശ്രമിക്കുകയാണെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടെ നിന്നുള്ളവരാണെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ചൗധരി പറഞ്ഞു. തന്റെ കുടുംബം ബംഗ്ലാദേശില്‍ നിന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല.

 കമല്‍നാഥിനെ ഫോണ്‍ ചെയ്ത് സിന്ധ്യ, വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, പുതിയ നീക്കം ഇങ്ങനെ കമല്‍നാഥിനെ ഫോണ്‍ ചെയ്ത് സിന്ധ്യ, വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, പുതിയ നീക്കം ഇങ്ങനെ

English summary
verbal spat in lok sabha over adhir chowdhurys remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X