Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

മുംബൈ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്.

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. മുംബൈ കോടതിയാണു സല്‍മാന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നത്.അപകട സമയത്ത് കാറോടിച്ചത് സല്‍മാന്‍ തന്നെയാണെന്ന് മുംബൈ സെഷന്‍സ് കോടതി വ്യക്തമാക്കി. പ്രതി മദ്യ ലഹരിയിലായിരുന്നു.

എന്താണ് കേസ്?

എന്താണ് കേസ്?

2002 സപ്തംബര്‍ 28ന് രാത്രിയില്‍ സല്‍മാന്റെ വാഹനം ഇടിച്ച് റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കും ചെയ്തു

ചുമത്തിയ കുറ്റങ്ങള്‍

ചുമത്തിയ കുറ്റങ്ങള്‍

അപകടകരമായ ഡ്രൈവിങ്, കുറ്റകരമായ നരഹത്യ,മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ കേസുകള്‍ സല്‍മാനെതിരെ ചുമത്തി

വാദം പൂര്‍ത്തിയായത്

വാദം പൂര്‍ത്തിയായത്

സംഭവം നടന്ന് പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് അന്തിമ വാദം പൂര്‍ത്തിയായത്.

മൊഴി നിര്‍ണ്ണായകം

മൊഴി നിര്‍ണ്ണായകം

സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിളടക്കം നിരവധി പേര്‍ സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

സല്‍മാന്‍ മുംബൈയില്‍

സല്‍മാന്‍ മുംബൈയില്‍

സല്‍മാന്‍ ഖാന്‍ വിധി കേള്‍ക്കാന്‍ ചോവ്വാഴ്ച മുംബൈയിലെത്തി.

ശിക്ഷ

ശിക്ഷ

കേസില്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞതിനാല്‍ അഞ്ച് വര്‍ഷം തടവ് അനുഭവിക്കണം

മറ്റ് കേസുകള്‍

മറ്റ് കേസുകള്‍

ലൈസന്‍സ് കാലാവധി കഴിഞ്ഞ ആയുധങ്ങള്‍ കൈവശം വെച്ചതിന് സല്‍മാനെതിരെ കേസ് നിലവിലുണ്ട്

സിനിമയും സല്‍മാനും

സിനിമയും സല്‍മാനും

സല്‍മാന്‍ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ല്‍ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണെങ്കിവും 1989 ല്‍ ഇറങ്ങിയ മെംനെ പ്യാര്‍ കിയ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേനായത്

സല്‍മാനും വിവാദങ്ങളും

സല്‍മാനും വിവാദങ്ങളും

സല്‍മാന്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സല്‍മാന് ചീത്ത പേരുകള്‍ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്.

പുതിയ പ്രൊജക്ടുകള്‍

പുതിയ പ്രൊജക്ടുകള്‍

ബജ്‌റംഗി ഭായ്ജാന്‍', 'പ്രേം രതന്‍ ധാന്‍ പായോ', 'ദബാംഗ് 3', 'എന്‍ട്രീ മെ നോ എന്‍ട്രീ' എന്നിങ്ങനെ നാലോളം സിനിമകളില്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+