കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ബലാത്സംഗക്കേസിൽ വിധി ഡിസംബർ 16ന്

Google Oneindia Malayalam News

ദില്ലി: ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവ് പീഡനക്കേസിൽ ദില്ലി കോടതി വിചാരണ പൂർത്തിയാക്കി. കേസിൽ ഡിസംബർ 16ന് വിധി പറയുമെന്ന് ജില്ലാ ജഡ്ജി ധർമേശ് ശർമ വ്യക്തമാക്കി. 2017ലാണ് കേസിനാദ്പമായ സംഭവം നടക്കുന്നത്.

പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ?പൗരത്വ ബില്‍ പിന്തുണ വേണ്ട...ശിവസേനയ്ക്ക് നിര്‍ദേശവുമായി കോണ്‍ഗ്രസ്, പിന്തുണ പിന്‍വലിക്കുമോ?

പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിന‍റെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

kuldeep

ഇതിനിടെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്താൻ നീക്കം നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ചായിരുന്നു അപകടം, പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ഇതോടെ സുപ്രീം കോടതി ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റിയ കോടതി 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ദില്ലി എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റിയായിരുന്നു വിചാരണ. കേസിൽ സിബിഐയുടെ വാദം തിങ്കളാഴ്ച പൂർത്തിയായിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ഡിസംബർ രണ്ടിനും പൂർത്തിയായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിൽ പെൺകുട്ടിയും അമ്മയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് രാജ്യശ്രദ്ധ ആകർഷിച്ചത്.

English summary
Verdict for Unnao case against expelled BJP MLA Kuldeep Singh Sengar on December 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X