എഐ വളർച്ചയ്ക്ക് കരുത്തേറും; വെർസെ ഇന്നൊവേഷൻ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസറായി പ്രസന്ന പ്രസാദ്
ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ എഐ അധിഷ്ഠിത പ്രാദേശികഭാഷാ സാങ്കേതിക പ്ലാറ്റ്‌ഫോമായ വെർസെ ഇന്നൊവേഷൻ, പ്രസന്ന പ്രസാദിനെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസറായി (CPTO) നിയമിച്ചു. ഡെയ്ലിഹണ്ട്, ജോഷ്, നെക്സ്‌വേഴ്‌സ്.എഐ, മാഗ്‌സ്റ്റർ, വൺഇന്ത്യ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ വെർസെയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡാറ്റാ സയൻസ് വിഭാഗങ്ങൾക്ക് ഇനി പ്രസന്ന പ്രസാദ് നേതൃത്വം നൽകും. വേഴ്‌സിന്റെ വിവിധ ആപ്പുകളിലും പ്ലാറ്റ്‌ഫോമുകളിലും എഐ അധിഷ്ഠിത മുന്നേറ്റങ്ങൾക്ക് കരുത്ത് പകരുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുക.
പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്, വൻകിട പ്ലാറ്റ്‌ഫോം വികസനം എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് പ്രസന്ന പ്രസാദ്. ഇന്ത്യ കൂടാതെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ആഗോള ടീമുകളെ നയിച്ചിട്ടുളള അദ്ദേഹം ഹൈ-സ്കെയിൽ റിയൽ ടൈം സിസ്റ്റങ്ങൾ, ക്ലൗഡ്-നേറ്റീവ് ഇൻഫ്രാസ്ട്രക്ചറുകൾ, എഐ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.
വെർവ് ഗ്രൂപ്പ് ഇൻകിൽ ചീഫ് ടെക്നോളജി ഓഫീസറും പ്രൊഡക്റ്റ്, എഐ വിഭാഗം മേധാവിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 200ലധികം അംഗങ്ങളുള്ള ടീമിനെ നയിച്ച പ്രസന്ന, പ്ലാറ്റ്‌ഫോം ഓട്ടോമേഷനുകൾ, അഡ്വാൻസ്ഡ് ഡാറ്റാ സയൻസ് മോഡലിംഗ്, സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന പരസ്യ സംവിധാനങ്ങൾ എന്നിവയിലൂടെ എഐ അധിഷ്ഠിത വളർച്ചയും മികച്ച ബിസിനസ്സ് നേട്ടങ്ങളും കൈവരിക്കുന്നതിന് നേതൃത്വം നൽകി.

വെർസെ ഇന്നൊവേഷനിൽ കണ്ടന്റ് ക്രിയേറ്റർമാർക്കിടയിലും ഡിജിറ്റൽ പരസ്യം ചെയ്യലിലും കമ്പനിയുടെ എഐ കഴിവുകൾ ശക്തിപ്പെടുത്തുന്നതിലാണ് പ്രസന്ന പ്രസാദ് ശ്രദ്ധ കേന്ദ്രീകരിക്കുക. വെർസെയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരേപോലെ പ്രവർത്തിക്കുന്ന ഒരു ഇന്റലിജൻസ് സംവിധാനം ഉണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഇതിലൂടെ ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ കൃത്യമായി എത്തിക്കാനും, ക്രിയേറ്റർമാരെ മികച്ച വീഡിയോകളും മറ്റും നിർമ്മിക്കാൻ സഹായിക്കാനും സാധിക്കും. കൂടാതെ പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരസ്യങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും വരുമാനം വർദ്ധിപ്പിക്കാനും അദ്ദേഹം നേതൃത്വം നൽകും.
വെർസെ അതിന്റെ സേവനങ്ങൾ എഐ സഹായത്തോടെ വിപുലീകരിക്കുന്ന ഈ സമയത്ത് പ്രസന്ന പ്രസാദിന്റെ നിയമനം വളരെ നിർണായകമാണ്. ഇത് ബ്രാൻഡുകൾക്കും പരസ്യം ചെയ്യുന്നവർക്കും വ്യക്തമായ നേട്ടമുണ്ടാക്കുന്ന ബുദ്ധിപരമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും ഉപയോക്താക്കളുടെയും ക്രിയേറ്റർമാരുടെയും പങ്കാളിത്തം ശക്തിപ്പെടുത്താനും സഹായിക്കുമെന്നുറപ്പാണ്.
"ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണത്തിലും വളർച്ചയിലും വരുമാനത്തിലും ഇപ്പോൾ എഐ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉള്ളടക്കം, ക്രിയേറ്റർമാർ, പരസ്യം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഒന്നായിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്. എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്, എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് പ്രസന്ന. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന വലിയ സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം മിടുക്കനാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങളിലും പരസ്യ സാങ്കേതികവിദ്യയിലും എഐ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങുന്ന ഈ സാഹചര്യത്തിൽ, സാങ്കേതിക അടിത്തറ ശക്തമാക്കാനും മികച്ച ഫലങ്ങൾ നൽകാനും അദ്ദേഹത്തിന്റെ നേതൃത്വം വലിയ സഹായമാകും"; വെർസെ ഇന്നൊവേഷൻ സഹസ്ഥാപകൻ ഉമംഗ് ബേദി പറഞ്ഞു
"പ്ലാറ്റ്‌ഫോമുകൾ വളരുമ്പോൾ സാങ്കേതികവിദ്യ എന്നത് വെറുമൊരു സഹായം എന്നതിലുപരി മറ്റുള്ളവരിൽ നിന്ന് നമ്മളെ വ്യത്യസ്തരാക്കുന്ന ഒന്നായി മാറുന്നു. സിസ്റ്റങ്ങൾ നൽകുന്ന വിവരങ്ങൾ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നതിനാണ് ഇനി പ്രാധാന്യം നൽകേണ്ടത്. വേഴ്‌സിൽ ഞങ്ങളുടെ സിസ്റ്റങ്ങളെ കൂടുതൽ കൃത്യതയുള്ളതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും വളർത്താനും സാധിക്കും. കമ്പനിയുടെ ഈ വളർച്ചാ ഘട്ടത്തിൽ പങ്കാളിയാകാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്"; വെർസെ ഇന്നൊവേഷന്റെ നിയുക്ത ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫീസർ പ്രസന്ന പ്രസാദ് അഭിപ്രായപ്പെട്ടു.
വെർസെ ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച്:
സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ വിടവ് നികത്തുക എന്നതാണ് വെർസെ ഇന്നൊവേഷന്റെ പ്രധാന ലക്ഷ്യം. ആരംഭിച്ച കാലം മുതൽ ദശലക്ഷക്കണക്കിന് ആളുകളുടെ അറിവിനും വിനോദത്തിനുമുള്ള ആവശ്യങ്ങൾ സാങ്കേതികവിദ്യ ഉപയോഗിച്ച് നിറവേറ്റാൻ വെർസെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ സവിശേഷമായ എഐ, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകൾ ഓരോ ഉപയോക്താവിനും അവരുടെ താൽപ്പര്യത്തിനനുസരിച്ചുള്ള ഉള്ളടക്കം കൃത്യമായി എത്തിക്കാൻ സഹായിക്കുന്നു.
ഇന്ന് വെർസെ ഇന്നൊവേഷന്റെ സ്വന്തം സാങ്കേതികവിദ്യയിലൂടെയാണ് ദശലക്ഷക്കണക്കിന് ആളുകൾ ഡെയ്‌ലിഹണ്ടിൽ തങ്ങളുടെ മാതൃഭാഷയിൽ വിവരങ്ങൾ വായിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഷോർട്ട് വീഡിയോ ആപ്പായ ജോഷിന് പിന്നിലും ഇതേ സാങ്കേതികവിദ്യയാണ്. ഇതിനുപുറമെ നെക്സ്‌വേഴ്‌സ്. എഐ, ഡെയ്‌ലിഹണ്ട് പ്രീമിയം, ജോഷ് ഓഡിയോ കോളിംഗ്, വെർസെ കൊളാബ് തുടങ്ങിയ എഐ അധിഷ്ഠിത സേവനങ്ങളും വെർസിനുണ്ട്. ഇവയെല്ലാം ചേർന്ന് ഇന്ത്യയിലെ ഉപയോക്താക്കളും ക്രിയേറ്റർമാരും ബ്രാൻഡുകളും തമ്മിലുള്ള ഇടപെടലുകളെ പുനർനിർമ്മിക്കുകയാണ്."
ഭാരതത്തിലെ ഉപയോക്താക്കൾക്കായി പ്രാദേശിക ഭാഷാ ആപ്പുകൾ പുറത്തിറക്കിയ വെർസെ ഇന്നൊവേഷൻ, ഈ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ 'യൂണിക്കോൺ' കമ്പനിയായി മാറി. സിപിപി ഇൻവെസ്റ്റ്‌മെന്റ്‌സ്, ഒന്റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ (OTPP), ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA), സിഗുലർ ഗഫ്, കാർലൈൽ ഗ്രൂപ്പ്, ബെയ്‌ലി ഗിഫോർഡ്, ഗോൾഡ്‌മാൻ സാച്ച്‌സ്, ഗ്ലേഡ്‌ബ്രൂക്സ്, ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ, ആൽഫാവേവ്, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, മാട്രിക്സ് പാർട്ണേഴ്‌സ് ഇന്ത്യ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ലൂപ്പ സിസ്റ്റംസ്, ലക്‌സർ ഗ്രൂപ്പ്, സോഫിന, ബി ക്യാപിറ്റൽ ഗ്രൂപ്പ്, ഐഐഎഫ്എൽ, കോട്ടക്, കാറ്റമരൻ, ബേ ക്യാപിറ്റൽ, എഡൽവീസ്, ഒമിഡ്യാർ നെറ്റ്‌വർക്ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരാണ് നിലവിൽ വെർസെ ഇന്നൊവേഷന്റെ ഭാഗമായിട്ടുളളത്.
-
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും നിരവധി ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില












Click it and Unblock the Notifications