കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പദ്ധതിയുമായി നമ്മ മെട്രോ വീണ്ടും: ചുവര്‍ പൂന്തോട്ടങ്ങള്‍ പാതിവഴിയില്‍!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നമ്മ മെട്രോ തൂണുകളില്‍ കൂടുതല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സ്ഥാപിക്കാന്‍ ബിഎംആര്‍സിഎല്‍ ഒരുങ്ങുകയാണ്. എന്നാല്‍ നിലവിലുള്ള ചുമര്‍ പൂന്തോട്ടങ്ങളെ നന്നായി പരിചരിച്ചിട്ട് പോരെ പുതിയ പൂന്തോട്ടം നിര്‍മ്മിക്കുന്നതെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.ഗ്രീന്‍ ലൈനിലെ 549 തൂണുകളിലാണ് കോര്‍പ്പറേഷന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുക.

സംപിഗെ റോഡ് മുതല്‍ പീനിയ ഇന്‍ഡസ്ട്രി വരെയുള്ള തൂണുകളും നാഷണല്‍ കോളേജ് മുതല്‍ ആര്‍വി കോളേജ് വരെയുള്ള തൂണുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയില്‍ 96 തൂണുകളില്‍ നിലവില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുണ്ട്.എന്നാല്‍ ഒരു വര്‍ഷം മുന്‍പ് എംജി റോഡ് മെട്രോ സ്‌റ്റേഷന്‍, യശ്വന്ത്പുര എന്നിവിടങ്ങളില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചരണമില്ലാതെ നാശത്തിന്റെ വക്കിലാണ്.

metropillars-

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വെര്‍ട്ടിക്കള്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നത്.അതേസമയം പുതുതായി ഒരുങ്ങുന്ന വെര്‍ട്ടിക്കിള്‍ ഗാര്‍ഡനുകള്‍ നഗരത്തിലെ വിവിധ ആര്‍ട്ട് സ്‌കൂളുകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി നടപ്പാക്കാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ ആവശ്യമായി വരുന്ന ചെലവ് കണ്ടെത്താന്‍ നിലവിലെ സാഹചര്യത്തില്‍ േെമട്രാ റെയില്‍ കോര്‍പ്പറേഷന് കഴിയില്ലെന്നാണ് കണ്ടെത്തല്‍. ഇവ സ്ഥാപിക്കാനും പരിപാലിക്കാനും വിദഗ്ധരുടെ സേവനവും ആവശ്യമാണ്.

English summary
Vertical garden project in bemgaluru by metro.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X