ദുഃഖമെല്ലാം കൊല്‍ക്കത്തയിലെ ഗസല്‍ അവതരണത്തോടെ തീര്‍ന്നുവെന്ന് ഗുലാം അലി
കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മധുര ശബ്ദം ഇന്ത്യയില്‍ പെയ്തിറങ്ങി. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഗുലാം അലിയുടെ സംഗീതക്കച്ചേരി നടന്നത്. മുംബൈയില്‍ പാടാനെത്തിയശേഷം അപമാനിതനായി തിരിച്ചു പോകേണ്ടി വന്ന ദുഃഖത്തിലായിരുന്നു ഗുലാം അലിയും അദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യക്കാരും.
എന്നാല്‍, തന്റെ ദുഃഖമെല്ലാം കൊല്‍ക്കത്തയില്‍ കച്ചേരി അവതരിപ്പിച്ചതോടെ മാറിയെന്നാണ് ഗുലാം അലി പറഞ്ഞത്. ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു. ഗുലാം അലിയുടെ സംഗീത വിരുന്നിനായി ഇനി കേരളക്കരയാണ് കാത്തിരിക്കുന്നത്. കേരളം സന്ദര്‍ശിക്കുന്ന ഗുലാം അലി മലയാളികള്‍ക്കു മുന്നിലും കലച്ചേരി നടത്തും. ജികെഎസ്എഫും സ്വരലയും ചേര്‍ന്നാണ് സലാം ഗുലാം അലി എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആ ശബ്ദം ഉണര്‍ന്നു
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ശ്രുതിമധുരമായ ശബ്ദം ഇന്ത്യയില്‍ മുഴങ്ങി. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഗുലാം അലിയുടെ സംഗീതക്കച്ചേരി നടന്നത്.

ദുഃഖമെല്ലാം അവസാനിച്ചു
മുംബൈയില്‍ പാടാനെത്തിയശേഷം അപമാനിതനായി തിരിച്ചു പോകേണ്ടി വന്ന ദുഃഖത്തിലായിരുന്നു ഗുലാം അലി. എന്നാല്‍, തന്റെ ദുഃഖമെല്ലാം കൊല്‍ക്കത്തയില്‍ കച്ചേരി അവതരിപ്പിച്ചതോടെ മാറിയെന്നാണ് ഗുലാം അലി പറഞ്ഞത്.
|
സുരക്ഷ ശക്തമാക്കി
ഗുലാം അലിയുടെ പരിപാടിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഗുലാം അലിക്ക് ഏര്‍പ്പെടുത്തിയത്.

സന്തോഷം പങ്കുവെച്ചു
വീണ്ടും ഇന്ത്യയില്‍ പാടാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗുലാം അലി സദസ്സിനു മുന്‍പാകെ പറയുകയുണ്ടായി. കഴിഞ്ഞ 35 വര്‍ഷം ഇന്ത്യയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. എന്നാല്‍ ഇത്തവണ വരുമ്പോള്‍ 50 വര്‍ഷങ്ങള്‍ക്കുശേഷം വരുന്നതു പോലെ തോന്നി. താന്‍ നല്ല ദുഃഖത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ക്കു മുന്നില്‍
ജികെഎസ്എഫും സ്വരലയും ചേര്‍ന്ന് സംഘടിപ്പിച്ച 'സലാം ഗുലാം അലി' എന്ന പരിപാടി വൈകിട്ട് തിരുവനന്തപുരത്ത് ആരംഭിക്കും. സംവിധായകന്‍ ടികെ രാജീവ് നിര്‍മ്മിക്കുന്ന സലാം ഗുലാം അലിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പിണറായി വിജയന്‍ നിര്‍വഹിക്കും.

ഗുലാം അലിയുടെ സംഗീത ജീവിതം
ഗുലാം അലിയുടെ സംഗീത ജീവിതം, കേരള സന്ദര്‍ശനം എന്നിവ ആസ്പദമാക്കിയുള്ള സലാം ഗുലാം അലി എന്ന വെബ്‌സൈറ്റും ആരംഭിക്കുന്നുണ്ട്. ചടങ്ങില്‍ ഗുലാം അലിയെക്കുറിച്ചുള്ള കവിത കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ആലപിക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications