ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു
ദുബായ്: പ്രശസ്ത ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. ദുബായിലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മുംബൈയില്‍ എത്തിക്കും.
1970, 80 കാലഘട്ടങ്ങളില്‍ സമാന്തര സനിമകളിലൂടെയാണ് ഫാറൂഖ് ഷെയ്ഖ് പ്രശസ്തനാകുന്നത്. സത്യജിത് റെ, സായി പരഞ്ജ് പേയ്, സാഗര്‍ സര്‍ഹാദി തുടങ്ങിയവര്‍ അതിന് വഴി തെളിയിച്ചു. സത് രഞ്ജ് കേ ഖിലാഡി, ചശ്‌മേ ബദ്ദൂര്‍, ബാസാര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

2010ല്‍ സഞ്ജയ് പുരന്‍ സിങ് ചൗഹാന്‍ സംവിധാനം ചെയ്ത ലാഹോര്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഡിസംബര്‍ ആദ്യം റിലീസ് ചെയ്ത ക്ലബ്ബസ് 60 ആണ് ഒടുവില്‍ അഭിനയിച്ച സിനിമ.
ഇന്ത്യന്‍ പീപ്പ്ള്‍സ് തിയേറ്റേഴ്‌സ് അസോസിയേഷനില്‍ സജീവമായിരുന്നു ഫാറൂഖ്. ദീപ്തി നേവലിനൊപ്പം ഒത്തിരി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. സീ ടീവിയിലെ ജീന ഇസി കി നാം ഹായി എന്ന ഷോയുടെ അവതാരകനുമാണ് ഫാറൂഖ്.












Click it and Unblock the Notifications