പ്രശസ്ത ഹിന്ദി സിനിമാനടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു
Recommended Video

ബോളിവുഡ് താരം ഖാദര്‍ ഖാന്‍ അന്തരിച്ചു | Oneindia Malayalam
പ്രശസ്ത ഹിന്ദി നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു. കാനഡിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഖാദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തുടരുകായിരുന്നു അദ്ദേഹം.

1971 ല്‍ സിനിമയിലെത്തിയ ഖാദര്‍ ഖാന്‍ ഇന്ത്യന്‍-കനേഡിയന്‍ സിനിമാ താരമായിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കോമഡിയേന്‍ എന്നിങ്ങനെ സിനിമയ്ക്കുള്ളിലും പുറത്തും അദ്ദേഹം ഒരുപാട് വേഷങ്ങള്‍ അണിഞ്ഞിരുന്നു. നടനായി മൂന്നുറിലധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിരുന്നു. 1973 ല്‍ ധാക് എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ചാണ് ഖാദര്‍ ഖാന്‍ സിനിമയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications