കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കാനീര്‍ സീറ്റ് കൈവിട്ട്‌പോയി ബിജെപി വിട്ട് ദേവി സിങ് ഭാട്ടി, രാജി അര്‍ജുന്‍ റാം മേഗ്വാളിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന്

  • By Desk
Google Oneindia Malayalam News

രാജസ്ഥാന്‍: സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് പോകുകയാണ് പ്രമുഖ ബിജെപി നേതാക്കള്‍. മത്സരിക്കാന്‍ മാത്രമായി പാര്‍ട്ടിയില്‍ തുടരുന്ന പലരും ടിക്കറ്റ് കിട്ടാത്തതോടെ പാര്‍ട്ടി വിടുകയാണ്. രാജസ്ഥാനിലെ ബിക്കാനീര്‍ മണ്ഡലം കൈവിട്ട് പോയതോടെ പ്രമുഖ നേതാവ് ദേവി സിങ് ഭാട്ടി പാര്‍ട്ടി വിട്ടു. ബിക്കാനീരിലെ സീറ്റ് അര്‍ജുന്‍ രാം മേഗ്വാളിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഭാട്ടി ബിജെപിയില്‍ നിന്ന് രാജി വച്ചത്.

<strong><br>സിപിഎമ്മിന് സീറ്റു നല്‍കാനാവില്ല; മഹാരാഷ്ട്രയിലും ബിഹാറിലും തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി</strong>
സിപിഎമ്മിന് സീറ്റു നല്‍കാനാവില്ല; മഹാരാഷ്ട്രയിലും ബിഹാറിലും തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി

കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളെ ബിക്കാനീര്‍ മണ്ഡലത്തില്‍ നിന്ന് അര്‍ജ്ജുന്‍ റാം മേഗ്വാളിനെ മത്സരിപ്പിക്കുന്നതിനെതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് രാജി എന്ന് ദേവി സിങ് ഭാട്ടി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

devisinghbhati-1

രാജസ്ഥാനില്‍ ഏഴ് തവണ എംഎല്‍എയായ ഭാട്ടി മേഗ്വാള്‍ കോണ്‍ഗ്രസിന്റെ ചാരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. മേഗ്വാളിനെ ബിക്കാനീരില്‍ നിന്ന് മത്സരിപ്പിക്കാതെ ഇരുന്നാല്‍ ബിജെപിയില്‍ തുടരുമെന്നും ദേവി സിങ് ഭാട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുമെന്ന സംശയങ്ങള്‍ ഇദ്ദേഹം നിക്ഷേധിക്കുകയും ചെയ്തു. എന്നാല്‍ ബിജെപി നേതൃത്വം മേഗ്വാളിനെ ശ്രീഗംഗാനഗറില്‍ നിന്ന് മത്സരിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹമുയരുന്നു.


മേഗ്വാളിന്റെ മരുമകള്‍ സുമന്‍ കന്‍വാര്‍ രാജസ്ഥാന്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോലായത് മണ്ഡലതതില്‍ നിന്ന പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മേഗ്വാളിനെതിരെ തിരിയാന്‍ ഭാട്ടി ആരംഭിച്ചത്.

English summary
Veteran BJP leader Devi Singh Bhatti resigned from party due to the candidature of Arjun Ram Meghwal in Bikaner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X