Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റും നൂറ് കണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് മധ്യപ്രദേശില്‍ നടുന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎല്‍എമാരേയും ചാക്കിട്ട് പിടിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ബിജെപിയില്‍ നിന്നും തടര്‍ച്ചായി നേതാക്കള്‍ കൊഴിഞ്ഞു പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം ബിജെപി വിട്ട നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സഞ്ജു ജാതവ്

സഞ്ജു ജാതവ്

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഭിന്ദ് ജില്ല മുൻപ്രസിഡന്റുമായ സഞ്ജു ജാതവാണ് ബുധനാഴ്ച ബിജെപി വിട്ടത്. ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പാണ് സഞ്ജു ജാതവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തിലായിരുന്നു സഞ്ജുവിന്‍റെ പാര്‍ട്ടി പ്രവേശനം.

Recommended Video

cmsvideo
    Kerala government annouces relaxation in quaratine rules | Oneindia Malayalam
    ബിജെപിക്കെതിരെ വിമര്‍ശനം

    ബിജെപിക്കെതിരെ വിമര്‍ശനം

    സ്വാമി വൈരാഗ്യ നന്ദി ഗിരി മഹാരാജ്, മിർച്ചി ബാബ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ വലിയ വിമര്‍ശനമാണ് സഞ്ജു ജാതവ് നടത്തിയത്. ബിജെപിയില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. ഗ്രൂപ്പിസം ശക്തമായതോടെ മികച്ച പ്രവര്‍ത്തക്കരെ തഴയുകയും നേതാക്കളുടെ താല്‍പര്യത്തിന് മുന്‍തൂക്കം ലഭിക്കുകയും ചെയ്തു.

    കോണ്‍ഗ്രസില്‍ എത്തും

    കോണ്‍ഗ്രസില്‍ എത്തും

    തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്ന സമീപനമാണ് ഒരു വിഭാഗം നേതാക്കള്‍ കാണിക്കുന്നതെന്നും സിന്ധ്യയുടെ ശക്തി മേഖലയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവായ സഞ്ജു പറഞ്ഞു. ഇത്തരം സമീപനത്തില്‍ മടുത്താണ് ബിജെപി വിടുന്നത്. ഇത്തരത്തില്‍ ബിജെപിയില്‍ അതൃപ്തരമായ പല നേതാക്കളും ഉണ്ട്. വരും ദിവസങ്ങളില്‍ അവരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

    ബിജെപിയുടെ പ്രതികരണം

    ബിജെപിയുടെ പ്രതികരണം

    അതേസമയം, ഫ്യൂസായ ബള്‍ബാണ് സഞ്ജു ജാതവ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അവര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹം ലക്ഷ്യമിട്ടാണ് അവര്‍ ബിജെപിയിലേക്ക് കൂട് മാറിയതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

    ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല

    ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല

    എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല സഞ്ജു തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപിയിലെ ഗ്രൂപ്പ് പോരിന്‍റെ ഫലമാണ് സഞ്ജുവിന്‍റെ പാര്‍ട്ടി വിടല്‍. വരും ദിവസങ്ങളിലും ഇത്തരത്തില്‍ നേതാക്കളുടെ കടന്നുവരവുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം

    കഴിഞ്ഞ ദിവസം

    റൈസന്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവായ പ്രേം നാരായണ മീനയും അനുയായികളും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. റൈസൻ ജില്ലയുടെ മുൻ ഗ്രാമീണ ഡിവിഷണൽ പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹത്തിനൊപ്പം രണ്ട് ഡസനിലധികം വരുന്ന അനുയായികളും കോണ്‍ഗ്രസ് അഗംത്വം സ്വീകരിച്ചു. ഇവരില്‍ പലരും പ്രാദേശിക നേതാക്കള്‍ കൂടിയാണ്.

    പാര്‍ട്ടി ആസ്ഥാനത്ത്

    പാര്‍ട്ടി ആസ്ഥാനത്ത്

    ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മീണയ്ക്കും അനുയായികള്‍ക്കും പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ സ്വീകരണം നല്‍കി. പ്രേം നാരായണ മീനയ്ക്ക് പുറമെ ബിജെപി പിന്തുണയുള്ള സർപഞ്ച് ദർശൻ പട്ടേൽ, ഗരത്ഗഞ്ചിലെ ജിതേന്ദ്ര റായ് എന്നിവരും കോൺഗ്രസിൽ ചേർന്നു.

    അപമാനപ്പെടുത്തി

    അപമാനപ്പെടുത്തി

    ഇവര്‍ക്ക പുറമെ ധാർ ജില്ലയിലെ ബിദ്‌വാൾ മേഖലയിലെ യുവനേതാവ് ധ്രുവ് നാരായൺ സിംഗ് റാത്തോഡും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചെടുത്ത രീതിയില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നും ഇത് സംസ്ഥാനത്തെ ദേശീയ തലത്തില്‍ അപമാനപ്പെടുത്തിയെന്നുമായിരുന്നു റാത്തോഡിന്‍റെ പ്രതികരണം.

    ബാലേന്ദു ശുക്ല

    ബാലേന്ദു ശുക്ല

    ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല, മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു എന്നിവരും നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡുവിനെ സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

    ബിജെപി മന്ത്രിയെ

    ബിജെപി മന്ത്രിയെ

    അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ ബമോറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ബിജെപി മന്ത്രി കന്‍ഹയ്യലാല്‍ അഗര്‍വാളിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് കമൽ നാഥും മറ്റ് നേതാക്കളും അഗര്‍വാളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+