Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ പാദസേവ? രാഹുല്‍ ഗാന്ധിക്ക് ചെരിപ്പുമായി മുതിര്‍ന്ന നേതാവ്.. വീഡിയോ വൈറല്‍....

പുതുച്ചേരി: ഇത് പോലെ എന്റെ പുറം തുടച്ചു തന്നവരൊക്കെ ഇന്ന് ദില്ലിയില്‍ വലിയ നിലയിലാണ് - ദി കിംഗ് എന്ന ചിത്രത്തില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച രാഷ്്ട്രീയ നേതാവിന്റെ ഡയലോഗാണ്. വെറും സിനിമാ ഡായലോഗ് മാത്രമല്ല, മുഖസ്തുതിയും പാദസേവയും ഒക്കെ രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യം തന്നെ എന്ന് ഈ രംഗത്തുള്ളവര്‍ തന്നെ പലരും പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് പാദസേവയാണോ. സംശയമാണ്. തമിഴ്‌നാട്ടിലെ പ്രളയബാധിതരെ കാണാനായി എത്തിയ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി നാരായണ സ്വാമി ചെരിപ്പും കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്. എന്താണ് ഇതിന്റെ സത്യാവസ്ഥ.

പാദസേവയല്ല

പാദസേവയല്ല

പാദസേവ സംസ്‌കാരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല എന്നാണ് വി നാരായണ സ്വാമി പറയുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നോതാവും മുന്‍ കേന്ദ്ര മന്ത്രിയുമാണ് 68 കാരനായ സ്വാമി.

അപ്പോള്‍ ചെരിപ്പ് കൊടുത്തതോ

അപ്പോള്‍ ചെരിപ്പ് കൊടുത്തതോ

അതിനും സ്വാമിയുടെ കയ്യില്‍ വിശദീകരണമുണ്ട്. രാഹുല്‍ ഗാന്ധി നഗ്നപാദനായി വെള്ളത്തില്‍ നടക്കുന്നത് കണ്ടപ്പോള്‍ എന്റെ ചെരിപ്പ് വേണോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അതും സാമാന്യ മര്യാദയുടെ പേരില്‍ ചെയ്തതാണ്.

 സ്വന്തം കയ്യിലാണ് പിടിച്ചത്

സ്വന്തം കയ്യിലാണ് പിടിച്ചത്

ചെരിപ്പൂരി നടക്കേണ്ടി വന്നപ്പോഴൊക്കെ രാഹുല്‍ ഗാന്ധി സ്വന്തം ചെരിപ്പ് കയ്യില്‍ പിടിച്ചാണ് നടന്നത്. സ്വന്തം സ്റ്റാഫുകളടക്കം ആരുടെ കയ്യിലും കൊടുത്തില്ല.

ചൊവ്വാഴ്ച സന്ദര്‍ശനം

ചൊവ്വാഴ്ച സന്ദര്‍ശനം

ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം

തമിഴ് നാട്ടിലെ ഗൂഡല്ലൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി.

ആശ്വാസം

ആശ്വാസം

ഗൂഡല്ലൂരില്‍ ദുരന്തസ്ഥലത്ത് പ്രായമായ ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്ന രാഹുല്‍ ഗാന്ധി

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+