കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം? മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു...

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയച്ചു.

  • By Afeef Musthafa
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എസ്എം കൃഷ്ണയുടെ രാജി പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

കര്‍ണ്ണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് എസ്എം കൃഷ്ണ രാജിവെച്ചതെന്നും സൂചനയുണ്ട്. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞായറാഴ്ച രാവിലെ അദ്ദേഹം ബെംഗളൂരുവിലെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

smkrishna

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന എസ്എം കൃഷ്ണ, 2004 ഡിസംബര്‍ 12 മുതല്‍ 2008 മാര്‍ച്ച് അഞ്ച് വരെ മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു. 1999 ഒക്ടോബര്‍ 11 മുതല്‍ 2004 മെയ് 24 വരെയാണ് എസ്എം കൃഷ്ണ കര്‍ണ്ണാടക മുഖ്യമന്ത്രി പദവി വഹിച്ചത്.

English summary
Former Karnataka chief minister and senior Congress leader S. M. Krishna on Saturday resigned from all the posts held by him in the grand old party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X